• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഭൂമിയിടപാട്: റോബർട്ട് വദ്രയ്ക്കെതിരെ കേസ്

News18 Malayalam
Updated: September 1, 2018, 10:49 PM IST
ഭൂമിയിടപാട്: റോബർട്ട് വദ്രയ്ക്കെതിരെ കേസ്
News18 Malayalam
Updated: September 1, 2018, 10:49 PM IST
ന്യൂഡല്‍ഹി: ഭൂമിയിടപാട് കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരെ ഹരിയാന പൊലീസ് കേസെടുത്തു. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്കായി ഭൂമിയിടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഗുര്‍ഗാവിലെ ഖേര്‍കി ദൗല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ക്രിമിനൽ ഗൂഢാലോചന, തട്ടിപ്പ്, കൃത്രിമരേഖ ചമയ്ക്കൽ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 'തെരഞ്ഞെടുപ്പ് സമയമായതിനാലാണ് തനിക്കെതിരെ കേസെടുത്തത്. ഇന്ധനവില ദിനംപ്രതി വർധിക്കുകയാണ്. യഥാർത്ഥ വസ്തുതകളിൽ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനുള്ള നടപടിമാത്രമാണിത്'- വദ്ര പ്രതികരിച്ചു.

 
First published: September 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...