നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കള്ളപ്പണം വെളുപ്പിക്കൽ: വദ്രയെയും അമ്മയെയും ഇന്ന് ജയ്പുരിൽ ചോദ്യം ചെയ്യും; പ്രിയങ്ക ഗാന്ധിയും സ്ഥലത്ത്

  കള്ളപ്പണം വെളുപ്പിക്കൽ: വദ്രയെയും അമ്മയെയും ഇന്ന് ജയ്പുരിൽ ചോദ്യം ചെയ്യും; പ്രിയങ്ക ഗാന്ധിയും സ്ഥലത്ത്

  ഭവാനിസിംഗ് റോഡിലെ ഇ.ഡി ഓഫീസിൽ രാവിലെ പത്ത് മണിയോടെയാണ് ചോദ്യം ചെയ്യൽ.

  • Share this:
   ജയ്പുർ : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ റോബർട്ട് വദ്രയെയും അമ്മ മൗറീന്‍ വദ്രയെയും ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കഴിഞ്ഞ ദിവസം തന്നെ ഇരുവരും ജയ്പുരിലെത്തിയിരുന്നു. ഭവാനിസിംഗ് റോഡിലെ ഇ.ഡി ഓഫീസിൽ രാവിലെ പത്ത് മണിയോടെയാണ് ചോദ്യം ചെയ്യൽ.

   ഭർത്താവിനും ഭർത‍ൃമാതാവിനും പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ജയ്പുരിലെത്തിയിട്ടുണ്ട്. ലക്നൗവിലെ തന്റെ റോഡ് ഷോ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രിയങ്ക ഇവിടെ എത്തിച്ചേർന്നത്. പ്രിയങ്കയ്ക്കൊപ്പമാകും ഇരുവരും ഇ.ഡി ഓഫീസിലെത്തുക. നേരത്തെ ന്യൂഡൽഹിയിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനും പ്രിയങ്കയ്ക്കൊപ്പമായിരുന്നു വദ്ര എത്തിയത്. താൻ ഭർത്താവിനൊപ്പം തന്നായാണെന്ന സന്ദേശം നൽകാനാണ് പ്രിയങ്കയുടെ വരവ് എന്നാണ് വിലയിരുത്തൽ.

   Also Read-'അവളൾക്കിന്നും എന്റെ മനസിൽ വയസ് 15': 57 കൊല്ലം മുമ്പത്തെ സൗഹൃദത്തിന്റെ ഓർമ്മ പങ്കുവച്ച് ജസ്റ്റിസ് കട്ജു

   രാജസ്ഥാനിലെ ബിക്കാനേർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാജസ്ഥാൻ കോടതിയുടെ നിർദേശപ്രകാരമാണ് വദ്രയും മാതാവും ഇപ്പോൾ ജയ്പുരിലെത്തിയിരിക്കുന്നത്. വദ്രക്കൊപ്പം അദ്ദേഹം സഹസ്ഥാപകനായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാർട്ണർമാരോടും എൻഫോഴ്സ്മെന്റ് അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.

   ഉദ്യാഗസ്ഥരുടെ ഒത്താശയോടെ സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കി മറിച്ചു വിറ്റുവെന്നാണ് കേസ്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വദ്ര, ഇടപാടിൽ താനും തന്റെ കമ്പനിയും വഞ്ചിക്കപ്പെടുകായായിരുന്നുവെന്നാണ് വാദിക്കുന്നത്.

   75 വയസുകാരിയായ തന്റെ അമ്മയെയും ഇത്തരം കേസുകളിലേക്ക് വലിച്ചിഴക്കുന്നതിനെയും വദ്ര വിമർശിച്ചിരുന്നു. ഒരു മുതിർന്ന പൗരയെ ഇത്തരത്തിൽ പീഡിപ്പിച്ച് പ്രതികാരം ചെയ്യുന്ന സർക്കാർ നിയമങ്ങളെ മനസിലാകുന്നില്ലെന്നായിരുന്നു വദ്ര എഫ്ബിയിൽ കുറിച്ചത്. രാഷ്ട്രീയ പകപോക്കലാണ് വദ്രക്കെതിരെ നടക്കുന്നതെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു.

   First published: