നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വദ്രയ്ക്കൊപ്പം അമ്മയെയും ചോദ്യം ചെയ്യും

  കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വദ്രയ്ക്കൊപ്പം അമ്മയെയും ചോദ്യം ചെയ്യും

  ബിക്കാനിറിലെ അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ.

  • Share this:
   ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ റോബർട്ട് വദ്രക്കൊപ്പം അമ്മയെയും ചോദ്യം ചെയ്യും. ഇതിനായി അമ്മ മൗറിൻ വദ്രയ്ക്കൊപ്പം റോബർട്ട് ജയ്പുരിലെത്തി. ബിക്കാനിറിലെ അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ.

   നേരത്തെ വിദേശത്ത് വസ്തുവകകൾ വാങ്ങിയ കേസിൽ രണ്ട് ഘട്ടങ്ങളിലായി വദ്രയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ രാജസ്ഥാനിലെ ബിക്കാനേർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാജസ്ഥാൻ കോടതിയുടെ നിർദേശപ്രകാരമാണ് വദ്രയും മാതാവും ഇപ്പോൾ ജയ്പുരിലെത്തിയിരിക്കുന്നത്. വദ്രക്കൊപ്പം അദ്ദേഹം സഹസ്ഥാപകനായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാർട്ണർമാരോടും എൻഫോഴ്സ്മെന്റ് അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.

   ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കി മറിച്ചു വിറ്റുവെന്നാണ് കേസ്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വദ്ര, ഇടപാടിൽ താനും തന്റെ കമ്പനിയും വഞ്ചിക്കപ്പെടുകായായിരുന്നുവെന്നാണ് വാദിക്കുന്നത്.
   First published: