തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ആമാശയത്തില്‍ ട്യൂമറായതിനാല്‍ ചികിത്സയ്ക്കായി ലണ്ടനില്‍ പോകാന്‍ അനുമതി വേണമെന്നും വദ്ര കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്ത് കണ്ടുകെട്ടിയ നടപടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അപ്പീല്‍ അതോറിറ്റി ശരി വെച്ചു.
ലണ്ടന്‍, രാജസ്ഥാന്, ദുബായ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഭൂമി ഇടപാടിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് റോബര്‍ട്ട് വദ്രയ്ക്ക് എതിരായ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. കേസിന്റെ ചോദ്യം ചെയ്യലിന് നാളെ രാവിലെ 10.30ന് ഡല്‍ഹി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍, ആമാശയത്തില്‍ ട്യൂമറാണെന്നും ചികിത്സ വേണ്ടതിനാല്‍ ഹാജരാകാനാകില്ലെന്നും വദ്ര എന്‍ഫോഴ്സ്മെന്റിനെയും കോടതിയെയും അറിയിച്ചു. ചികിത്സ ഇന്ത്യയില്‍ തന്നെ മതിയെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് വാദം.
അപേക്ഷ ഡല്‍ഹി കോടതി ജൂണ്‍ മൂന്നിന് വിധി പറയാനായി മാറ്റി. അതേസമയം, സോണിയഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉടമസ്ഥതയുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 64 കോടി രൂപയുടെ സ്വത്തുക്കള്‍ ഏറ്റെടുത്ത നടപടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അപ്പീല്‍ അതോറിറ്റി ശരിവെച്ചു. ഗുരുഗ്രാമിലെയും പഞ്ച്കുലയിലെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.