നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വാദ്രയെ ഇന്ന് ചോദ്യം ചെയ്യും

  കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വാദ്രയെ ഇന്ന് ചോദ്യം ചെയ്യും

  robert vadra

  robert vadra

  • Share this:
   ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. വൈകിട്ട് നാലിന് ഡൽഹിയിലെ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. എന്നാൽ ഈ മാസം 16 വരെ വാദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി ഉത്തരവിറക്കിയിട്ടുണ്ട്.

   വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച് വാദ്ര ലണ്ടനിൽ വസ്തുവകകൾ വാങ്ങിയെന്നാണ് കേസ്. ഇയാളുടെ അടുത്ത സഹായി മനോജ് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അറോറയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് റോബർട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യുന്നത്. വാദ്ര അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

   Also Read-മോദി സർക്കാരിനെ ഞെട്ടിച്ച സ്റ്റാറ്റിസ്റ്റീഷ്യൻ

   അതേസമയംകിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഇന്ന് ചുമതലയേൽക്കാനിരിക്കെയാണ് ഭർത്താവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. നേരത്തെ വാദ്രയുടെ വിവാദ ഭൂമി ഇടപാടുകൾ ഉയർത്തിക്കാട്ടി ബിജെപി കോൺഗ്രസിനെതിരെയും പ്രിയങ്ക ഗാന്ധിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

   First published: