• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ND തിവാരിയുടെ മകന്റെ മരണം: ഭാര്യ അറസ്റ്റിൽ

സ്വത്താണ് അപൂര്‍വയുടെ ലക്ഷ്യമെന്നും മകനും മരുമകളും നല്ല ബന്ധത്തിലല്ലായിരിന്നുവെന്നും രോഹിതിന്‍റെ അമ്മ മൊഴി നൽകിയിരുന്നു

news18
Updated: April 24, 2019, 11:21 AM IST
ND തിവാരിയുടെ മകന്റെ മരണം: ഭാര്യ അറസ്റ്റിൽ
എൻ.ഡി തിവാരിയും രോഹിത് ശേഖർ തിവാരിയും
news18
Updated: April 24, 2019, 11:21 AM IST
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് എൻഡി തിവാരിയുടെ മകൻ രോഹിത് ശേഖറിന്റെകൊലപാതകത്തിൽ ഭാര്യ അപൂർവ ശുക്ല അറസ്റ്റിൽ. കൊലപാതകത്തിൽ അപൂർവയെ തന്നെയാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്.സംശയത്തെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച അപൂര്‍വയെയും രണ്ട് വീട്ടുജോലിക്കാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഏകദേശം എട്ടുമണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തത്. ഇതിന് തുടർച്ചയായാണ് അറസ്റ്റ്.

Also Read-ND തിവാരിയുടെ മകന്റെ മരണം:ദുരൂഹത തുടരുന്നു; ഭാര്യയും വീട്ടു ജോലിക്കാരും കസ്റ്റഡിയിൽ

ഇക്കഴിഞ്ഞ ഏപ്രിൽ 16നായിരുന്നു രോഹിതിന്റെ മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ തുടക്കം മുതൽ തന്നെ ഇക്കാര്യത്തിൽ സംശയം ഉയർന്നിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണം കൊലപാതകം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. തലയിണ കൊണ്ട് മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്. പിന്നാലെ രോഹിതിന്റെ അമ്മ മരുമകൾക്കെതിരെ നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.

Also Read-രോഹിത് തിവാരിയുടെ മരണം കൊലപാതകം? തലയണ കൊണ്ട് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

രോഹിതിന്‍റെ സ്വത്താണ് അപൂര്‍വയുടെ ലക്ഷ്യമെന്നും മകനും മരുമകളും നല്ല ബന്ധത്തിലല്ലായിരിന്നുവെന്നുമാണ് ഇവർ പൊലീസിനെ അറിയിച്ചത്. ഇതിനെ തുടർന്നാണ് സംശയം അഭിഭാഷകയായ അപൂര്‍വയിലേക്ക് നീണ്ടത്.

First published: April 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...