• HOME
 • »
 • NEWS
 • »
 • india
 • »
 • Rooster Auction | കോഴിപ്പോരിൽ നിന്ന് പിടിച്ചെടുത്ത പൂവന് 30,000 രൂപ വില; ലേലം നടത്തി തെലങ്കാന എക്‌സൈസ് കോടതി

Rooster Auction | കോഴിപ്പോരിൽ നിന്ന് പിടിച്ചെടുത്ത പൂവന് 30,000 രൂപ വില; ലേലം നടത്തി തെലങ്കാന എക്‌സൈസ് കോടതി

30 കോഴികളെയാണ് റെയ്ഡില്‍ പിടികൂടിയത്.50 പേരാണ് കോഴികളുടെ ലേലത്തില്‍ പങ്കെടുത്തത്.

 • Last Updated :
 • Share this:
  ഒരു പൂവന്‍കോഴിയ്ക്ക് (rooster) പരമാവധി എത്ര രൂപ വില (price) വരും? 30,000 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം തെലങ്കാനയില്‍ (telengana) ഒരു കോഴിപ്പൂവനെ ലേലത്തില്‍ (auction) വിറ്റത്. ഇത് വെറും കോഴിയല്ല, കോഴിപ്പോരില്‍ (cock fight) പങ്കെടുത്തതിന് പൊലീസ് പിടിച്ചെടുത്ത പൂവൻ കോഴിയാണ്. സംഗറെഡ്ഡി എക്‌സൈസ് കോടതിയാണ് ഈ കോഴിയെ ലേലത്തില്‍ വെച്ചത്.

  രംഗറെഡ്ഡിയില്‍ ജൂലൈ 7ന് ചിലര്‍ സംഘടിപ്പിച്ച കോഴിപ്പോരിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയും ഇവിടെ റെയ്ഡ് നടത്തുകയും ചെയ്തു. ഇതാണ് സംഭവങ്ങളുടെ തുടക്കം. 30 കോഴികളെയാണ് റെയ്ഡില്‍ പിടികൂടിയത്.

  തുടര്‍ന്ന്, പൊലീസ് ഈ പൂവന്‍കോഴികളെ സംഗറെഡ്ഡി എക്‌സൈസ് കോടതിയ്ക്ക് കൈമാറി. 50 പേരാണ് കോഴികളുടെ ലേലത്തില്‍ പങ്കെടുത്തത്. 4.46 ലക്ഷം രൂപയാണ് ആകെ ഈ ലേലത്തില്‍ നിന്നും കോടതിയ്ക്ക് ലഭിച്ചത്. ഒരു കോഴിയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക 30,000 രൂപയാണ്. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം വിളിച്ച ആളുകള്‍ക്ക് എക്‌സൈസ് മജിസ്‌ട്രേറ്റ് ഹനുമന്ത റാവു കോഴികളെ കൈമാറി.

  Also Read-Cow Urine | ഛത്തീസ്ഗഢ് സർക്കാർ ഗോമൂത്രം വാങ്ങും; വില ലിറ്ററിന് നാല് രൂപ

  കോഴിപ്പോരിന് തയാറെടുക്കവേ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റു യുവാവ് മരിക്കാനിടായായ സംഭവത്തിന് കാരണക്കാരനായ പൂവൻകോഴിയെ പോലീസ് അറസ്റ്റ് ചെയ്തതും കഴിഞ്ഞ വർഷം വാർത്തയായിരുന്നു. പോരിനായി കോഴികളെ തയാറാക്കാൻ തുടങ്ങുകയായിരുന്ന യുവാവിനാണ്‌ അബദ്ധത്തിൽ ഉണ്ടായ പരിക്ക് മൂലം സ്വന്തം ജീവൻ നഷ്‌ടപ്പെട്ടത്‌. സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ വ്യക്തിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു.

  കഴിഞ്ഞ എട്ടു വർഷങ്ങളായി താൻ വളർത്തിവന്ന കോഴിയേയും കൂട്ടിയാണ് സതീഷ് എന്നയാൾ കോഴിപ്പോര് നടക്കുന്ന വേദിയിലെത്തിയത്. കോഴികളും അവയുടെ കാലിൽ കെട്ടാനുള്ള കത്തികളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. സതീഷ് പതിയെ നിലത്തിരുന്ന് തന്റെ കാലുകൾക്കിടയിൽ ഇരുത്തി കോഴിയുടെ കാലിൽ കത്തി കെട്ടിവയ്ക്കുകയായിരുന്നു. ഒരു കോഴിയുടെ ആദ്യത്തെ കാലിൽ ഒരുവിധം കത്തി മുറുക്കിക്കെട്ടി. എന്നാൽ രണ്ടാമത്തെ കാലിൽ കെട്ടാൻ ഒരുങ്ങിയതും കോഴി കുതറിയോടി.എന്നാൽ പറന്നുനീങ്ങാൻ ശ്രമിച്ച കോഴിയെ സതീഷ് തിരികെപ്പിടിക്കാൻ ശ്രമിച്ചു. മല്പിടുത്തതിൽ കോഴിയുടെ ഒരു കാലിൽ മുറുകിയ കത്തി സതീഷിന്റെ ജനനേന്ദ്രിയത്തിലും വൃഷണത്തിലുമായി ഗുരുതരമായി മുറിവേൽപ്പിച്ചു. ഗുരുതര പരിക്കുകളോടുകൂടി ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും സതീഷിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

  Also Read-ട്രെയിൻ കാത്തു നിന്ന സൈനികന്റെ അടുത്തേക്ക് ഓടിയെത്തി കാൽതൊട്ട് വന്ദിച്ച് കുരുന്ന്; വൈറല്‍ വീഡിയോ

  അതേസമയം, തെലങ്കാനയില്‍ നിന്നും കൗതുകകരമായ മറ്റൊരു വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. കാലവര്‍ഷം ശക്തി പ്രാപിച്ചതിനു പിന്നാലെ അതിശക്തമായ മഴയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാല്‍ സ്വദേശികള്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും മറ്റൊരു തരം മഴക്കാണ് സാക്ഷ്യം വഹിച്ചത്. ഇവിടെ മുകളില്‍ നിന്നും താഴേക്ക് പതിച്ചിരുന്നത് വെള്ളത്തുള്ളികളായിരുന്നില്ല, മീനുകളായിരുന്നു. ആലിപ്പഴം കണക്കെ മീന്‍ താഴേക്കു പതിക്കുന്നതു കണ്ട് പലരും അത്ഭുതപ്പെട്ടു. ചിലര്‍ ഈ അപൂര്‍വ കാഴ്ച പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചിട്ടുമുണ്ട്.
  Published by:Jayesh Krishnan
  First published: