• HOME
 • »
 • NEWS
 • »
 • india
 • »
 • Bharat Jodo Yatra | കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര; ശക്തികേന്ദ്രങ്ങളിൽ കൂടുതൽ കരുത്താകുമോ? കടന്നുപോകുന്ന സംസ്ഥാനങ്ങൾ

Bharat Jodo Yatra | കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര; ശക്തികേന്ദ്രങ്ങളിൽ കൂടുതൽ കരുത്താകുമോ? കടന്നുപോകുന്ന സംസ്ഥാനങ്ങൾ

വിലക്കയറ്റം, തൊഴിലില്ലായ്മ, വർധിച്ച് വരുന്ന സാമൂഹ്യ പ്രശ്നങ്ങൾ, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് ജനങ്ങളിൽ എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം

 • Last Updated :
 • Share this:
  ആഭ്യന്തര പ്രശ്നങ്ങൾക്കും മുതിർന്ന നേതാക്കളുടെ രാജികൾക്കും സംസ്ഥാന തെരഞ്ഞെടുപ്പിലെ തോൽവികൾക്കും ഇടയിൽ തിരിച്ചുവരവിനുള്ള കച്ചിത്തുരുമ്പിനായി ഭാരത് ജോഡോ യാത്ര (Bharat Jodo Yatra) നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ് (Congress). 3500 കിലോമീറ്ററുള്ള യാത്ര പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീളം കൂടിയ കാൽനടയാത്രയാണ്. യാത്രയിൽ പങ്കെടുക്കുന്ന നേതാക്കൾ ആരെല്ലാമെന്ന് പാർട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ (Rahul Gandhi) നേതൃത്വത്തിലാണ് റാലി നടത്തുന്നത്.

  വിലക്കയറ്റം, തൊഴിലില്ലായ്മ, വർധിച്ച് വരുന്ന സാമൂഹ്യ പ്രശ്നങ്ങൾ, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് ജനങ്ങളിൽ എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്ന് പോവുക.

  കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, മൈസൂർ, ബെല്ലാരി, ആളൂർ, വികാരാബാദ്, നന്ദേഡ്, ജൽഗാവ് ജമോദ്, ഇൻഡോർ, ഉജ്ജയിൻ, കോട്ട, ദൗസ, അൽവാർ, ബുലന്ദ്‌ഷഹർ, ഡൽഹി, അംബാല, പത്താൻകോട്ട്, ജമ്മു എന്നിവിടങ്ങളിലാണ് യാത്രയുടെ സ്റ്റോപ്പുകൾ. സെപ്തംബർ 7ന് ഗാന്ധി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഒടുവിൽ ശ്രീനഗറിൽ സമാപിക്കും. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും തെരഞ്ഞെടുപ്പ് വരാനിരിക്കുന്നുണ്ടെങ്കിലും ഈ രണ്ട് സംസ്ഥാനങ്ങളിലൂടെയും റാലി കടന്ന് പോകുന്നില്ല. കോൺഗ്രസ്സിൻെറ ശക്തികേന്ദ്രങ്ങളെ കൂടുതൽ ഒന്നിപ്പിച്ച് നിർത്തുകയെന്നാണ് യാത്ര ലക്ഷ്യമിടുന്നത്.

  Also Read-'യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ ഞങ്ങളുടെ കുട്ടികളെയും രക്ഷിച്ചതിന് നന്ദി'; മോദി സര്‍ക്കാരിനെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

  2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച നേട്ടം സമ്മാനിച്ച സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ഇവിടെ 52ൽ 23 സീറ്റ് നേടാൻ കോൺഗ്രസിന് സാധിച്ചു. തെലങ്കാനയിലും ആന്ധപ്രദേശിലും ബിജെപിക്ക് ഇത് വരെ കാര്യമായി ഒരു സ്വാധീനവും ചെലുത്താൻ സാധിക്കാത്ത മേഖലകളിലാണ് യാത്രക്ക് സ്റ്റോപ്പുകളുള്ളത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതാവ് അശോക് ശങ്കർ റാവു ചവാൻ ആധിപത്യം സ്ഥാപിച്ചിരുന്ന മണ്ഡലമാണ് നന്ദേഡ്. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയാണ് ഉണ്ടായത്. നന്ദേഡിലാണ് യാത്രയ്ക്ക് മഹാരാഷ്ട്രയിൽ സ്റ്റോപ്പുള്ളത്.

  2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് മധ്യപ്രദേശിൽ ലഭിച്ചത്. എന്നാൽ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. 2020ൽ പല കാരണങ്ങളാൽ കമൽ നാഥ് സർക്കാരിന് അധികാരം വിട്ടൊഴിയേണ്ടി വന്നു. ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. രാജസ്ഥാനിൽ നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല.

  ലോക്സഭ സ്പീക്കർ ഓം ബിർലയുടെ മണ്ഡലമായ കോട്ടയാണ് ഇവിടുത്തെ യാത്രാസ്റ്റോപ്പ്. ഉത്തർ പ്രദേശ് ഇന്ന് രാജ്യത്തെ ബിജെപിയുടെ ശക്തികേന്ദ്രമായ സംസ്ഥാനമാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് അവിടെ തിരിച്ചുവരവിന് ശ്രമിക്കുന്നത്. ഡൽഹി ഏറെക്കാലം കോൺഗ്രസിൻെറ ശക്തികേന്ദ്രമായിരുന്നു. പഞ്ചാബും ഹരിയാനയുമെല്ലാം നേരത്തെ കോൺഗ്രസിൻെറ ശക്തികേന്ദ്രങ്ങൾ തന്നെയായിരുന്നു. ഇവിടങ്ങളിലൂടെയൊക്കെയാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്താൻ പോകുന്നത്.
  Published by:Jayesh Krishnan
  First published: