• HOME
  • »
  • NEWS
  • »
  • india
  • »
  • കുട്ടികളുടെ ഉച്ചഭക്ഷണത്തിലെ ചിക്കൻ കാലും നല്ല കഷണങ്ങളും അധ്യാപകർ 'മോഷ്ടിക്കുന്നു'; രക്ഷിതാക്കളുടെ പരാതി

കുട്ടികളുടെ ഉച്ചഭക്ഷണത്തിലെ ചിക്കൻ കാലും നല്ല കഷണങ്ങളും അധ്യാപകർ 'മോഷ്ടിക്കുന്നു'; രക്ഷിതാക്കളുടെ പരാതി

വിദ്യാർത്ഥികൾക്ക് ചിക്കൻ നൽകുന്ന ദിവസം അധ്യാപകർ സ്കൂളിൽ വരുന്നത് പിക്നിക് മൂഡിലാണെന്നും രക്ഷിതാക്കൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കൊൽക്കത്ത: സ്കൂളിൽ കുട്ടികൾക്കു നൽകുന്ന ഉച്ചഭക്ഷണത്തെ ചൊല്ലി രക്ഷിതാക്കളും അധ്യാപകരും തമ്മിൽ തർക്കം. കൊൽക്കത്തയിലെ മാൽഡ ജില്ലയിലുള്ള അമൃതി പ്രൈമറി സ്കൂളിലാണ് സംഭവം. കുട്ടികളുടെ ഉച്ചഭക്ഷണത്തിലെ നല്ല ഭാഗങ്ങളെല്ലാം അധ്യാപകർ മോഷ്ടിക്കുകയാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അധ്യാപകരെ രക്ഷിതാക്കൽ മുറിയിൽ പൂട്ടിയിടുകയും ചെയ്തു.

    രക്ഷിതാക്കളുടെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ചിക്കൻ നൽകുന്ന ദിവസങ്ങളിൽ കഴുത്ത്, കരൾ തുടങ്ങിയ ഭാഗങ്ങൾ മാത്രമാണ് കുട്ടികൾക്ക് നൽകുന്നതെന്നും നല്ല ഭാഗങ്ങളെല്ലാം അധ്യാപകർ തന്നെ എടുക്കുകയാണെന്നുമാണ് ആരോപണം. വിദ്യാർത്ഥികൾക്ക് ചിക്കൻ നൽകുന്ന ദിവസം അധ്യാപകർ സ്കൂളിൽ വരുന്നത് പിക്നിക് മൂഡിലാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
    Also Read- ‘ഞാൻ ബിജെപിക്കാരനാണ്, ബീഫ് കഴിക്കും’; മേഘാലയ ബിജെപി പ്രസിഡന്റ്

    വിദ്യാർത്ഥികൾക്കുള്ള ചിക്കനിൽ നല്ല ഭാഗങ്ങളെല്ലാം അധ്യാപകർ എടുക്കുകയും ഗുണനിലവാരം കൂടിയ അരി ഉപയോഗിച്ച് വേറെ പാചകം ചെയ്യുകയാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് കുട്ടികൾ വീട്ടിലെത്തി പരാതി പറഞ്ഞതോടെയാണ് രക്ഷിതാക്കൾ സ്കൂളിൽ എത്തിയത്.
    Also Read- മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിൽ തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരമായ പരിക്ക്

    ചിക്കൻ വിതരണം ചെയ്ത ദിവസം നിരാശരായാണ് കുട്ടികൾ വീട്ടിൽ തിരിച്ചെത്തിയതെന്നും ബാക്കി വന്ന ചിക്കൻ പാർട്സാണ് കഴിക്കാനായി നൽകിയതെന്നാണ് കാരണമായി പറഞ്ഞതെന്നും രക്ഷിതാക്കൾ പറയുന്നു. സ്കൂളിലെത്തിയ രക്ഷിതാക്കളും അധ്യാപകരുമായി വാക്കുതർക്കവുമുണ്ടായി. ഇതോടെ ആറ് അധ്യാപകരെ നാല് മണിക്കൂറോളം  രക്ഷിതാക്കൾ മുറിയിലിട്ടു പൂട്ടി.

    പിന്നീട് പൊലീസ് എത്തിയാണ് അധ്യാപകരെ പുറത്തുവിട്ടത്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികൾ അധ്യാപകർ മോഷ്ടിച്ച് പ്രത്യേകം പാകം ചെയ്യുന്നുവെന്നാണ് ആരോപണമെന്ന് പൊലീസ് പറയുന്നു.

    Published by:Naseeba TC
    First published: