ഇന്റർഫേസ് /വാർത്ത /India / Fire Accident | പാര്‍ക്ക് ചെയ്തതിന് പിന്നാലെ പൊട്ടിത്തെറിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വീഡിയോ

Fire Accident | പാര്‍ക്ക് ചെയ്തതിന് പിന്നാലെ പൊട്ടിത്തെറിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വീഡിയോ

വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.

വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.

വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.

  • Share this:

വാഹനങ്ങള്‍ക്ക് തീപിടിത്തമുണ്ടാകുന്ന സംഭവങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ സമാനമായ സംഭവമാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ മോട്ടോര്‍ സൈക്കിളാണ് അനന്ത്പുരിലെ ക്ഷേത്രത്തിന് സമീപത്തുനിന്ന് പൊട്ടിത്തെറിയോടെ കത്തിനശിച്ചത്. വാഹനത്തിന് തീപിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. പുതിയ ബൈക്ക് വാങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായി മൈസൂരുവില്‍ നിന്ന് അനന്ത്പുരിലേക്ക് എത്തിയ രവിചന്ദ്ര എന്ന ആളുടെ ബൈക്കാണ് കത്തിനശിച്ചത്.

Also Read-Death | ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു

ബൈക്ക് പാര്‍ക്കിങ്ങില്‍ നിര്‍ത്തി ഉടമ ക്ഷേത്രത്തില്‍ പ്രവേശിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീപിടിത്തമുണ്ടായതിന് പിന്നാലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയുമായിരിന്നു.

അതേസമയം, തീപിടിത്തമുണ്ടാകാനുള്ള ക്യത്യമായ കാരണം പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ തമിഴ്നാട്ടില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ചെന്നൈയ്ക്ക് സമീപം ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

First published:

Tags: Fire accident, Royal Enfield