• HOME
 • »
 • NEWS
 • »
 • india
 • »
 • Royal Families | മഹലുകളിലും കൊട്ടാരങ്ങളിലും ജീവിച്ചിരുന്നവർ ഇന്ന് കൂരകളിലും മൺകുടിലുകളിലും; പ്രതാപം മങ്ങിയ ഇന്ത്യൻ രാജകുടുംബങ്ങൾ

Royal Families | മഹലുകളിലും കൊട്ടാരങ്ങളിലും ജീവിച്ചിരുന്നവർ ഇന്ന് കൂരകളിലും മൺകുടിലുകളിലും; പ്രതാപം മങ്ങിയ ഇന്ത്യൻ രാജകുടുംബങ്ങൾ

ഇന്ത്യയിലെ രാജകുടുംബങ്ങളിലെ 500- ലധികം പേരുടെയും സമ്പത്ത് വളരെക്കാലമായി കുറഞ്ഞുവരികയാണ്

1. ഗ്വാളിയറിലെ സിന്ധ്യമാർ 2. രാജ ബ്രജ്‌രാജ് ക്ഷത്രിയ ബിർബർ ചമുപതി സിംഗ്, തിഗിരിയയിലെ മഹാപത്ര

1. ഗ്വാളിയറിലെ സിന്ധ്യമാർ 2. രാജ ബ്രജ്‌രാജ് ക്ഷത്രിയ ബിർബർ ചമുപതി സിംഗ്, തിഗിരിയയിലെ മഹാപത്ര

 • Share this:
  ഇന്ത്യയിലെ രാജകുടുംബങ്ങളിലെ (Royal Families) 500- ലധികം പേരുടെയും സമ്പത്ത് (wealth) വളരെക്കാലമായി കുറഞ്ഞുവരികയാണ്. 1947-ൽ സ്വാതന്ത്ര്യം (independence) ലഭിച്ചതിനു ശേഷം അവരുടെ ആഢംബര ജീവിതശൈലി ക്രമേണ ഇല്ലാതായി. വിവിധ രാജകുടുംബങ്ങളും (royal families) മഹാരാജാക്കന്മാർ, മഹാറാണിമാർ, നവാബുമാർ, ബീഗങ്ങൾ, നിസാമുകൾ, രാജകുമാരന്മാർ, രാജകുമാരിമാർ അങ്ങനെ പലരും തങ്ങളുടെ അധികാരങ്ങൾ നഷ്ടപ്പെടുത്തിയതും അവരുടെ ഭൂമി പിടിച്ചെടുക്കപ്പെട്ടതും ചിലർക്ക് നഷ്ടപരിഹാരം പോലും ലഭിക്കാത്തതും നാം കണ്ടു. അവരിൽ ചിലർ പ്രബലരായ വ്യവസായികളും രാഷ്ട്രീയക്കാരും ആയിത്തീർന്നപ്പോൾ മറ്റുചിലർ അവരുടെ കൈവശമുണ്ടായിരുന്ന മൂല്യമേറിയ വസ്തുക്കളെല്ലാം വിറ്റ് കടക്കെണിയിൽപ്പെട്ട് ജീവിതം നയിക്കാൻ പാടുപെടുകയാണ്. അത്തരം ചില കഥകളറിയാം.

  1. ഒസ്മാൻ അലി ഖാൻ, ഹൈദരാബാദിലെ അവസാന നിസാം

  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏകദേശം 100 മില്യൺ പൗണ്ട് സ്വർണത്തിലും വെള്ളിയിലും 400 മില്യൺ പൗണ്ട് ആഭരണങ്ങളിലുമായിരുന്നു ഒസ്മാൻ അലി ഖാന്റെ സമ്പത്തിന്റെ ശേഖരമുണ്ടായിരുന്നത്. അത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും വലിയ ധനികനാക്കി മാറ്റി. 200 മില്യൺ ഡോളർ വിലമതിക്കുന്ന 185 കാരറ്റ് വജ്രമാണ് അദ്ദേഹം പേപ്പർ വെയ്റ്റായി ഉപയോഗിച്ചിരുന്നത്. കൂടാതെ, പിക്കാഡിലി സർക്കസ് മുഴുവൻ നിറയ്ക്കാൻ ആവശ്യമായ മുത്തുകളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.

  86 സ്ത്രീകളുമായുള്ള അവിഹിത ബന്ധത്തിൽ 100-ലധികം കുട്ടികളുണ്ടായിരുന്നു അദ്ദേഹത്തിന്. ഇക്കാരണം കൊണ്ട് 1990-കളോടെ അദ്ദേഹത്തിന്റെ സമ്പത്തിന് അവകാശവാദം ഉന്നയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. 400 പേരാണ് അവകാശം സ്ഥാപിക്കാൻ എത്തിയത്. ഇസ്താംബൂളിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് ഒസ്മാൻ അലി ഖാന്റെ അനന്തരാവകാശികളിൽ ഒരാളായ മുഖരം ജാ ഇപ്പോൾ താമസിക്കുന്നത്.

  2. രാജ ബ്രജ്രാജ് ക്ഷത്രിയ ബിർബർ ചമുപതി സിംഗ്, തിഗിരിയയിലെ മഹാപാത്ര

  ഒഡീഷയിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ ഭരണാധികാരിയാണ് അദ്ദേഹം. 30 സേവകരാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 13 കടുവകളെയും 28 പുള്ളിപ്പുലികളെയും വെടിവെച്ച് കൊന്ന ശിക്കാരി എന്ന നിലയിൽ അദ്ദേഹം പ്രശസ്തനായിരുന്നു. 25 ആഡംബര കാറുകളും അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു.

  എന്നാൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ സമ്പത്തെല്ലാം നഷ്ടപ്പെടാൻ തുടങ്ങി. തുടർന്ന് സംസ്ഥാനത്തു നിന്ന് ലഭിക്കുന്ന നികുതി വരുമാനം അദ്ദേഹത്തിന് ഇല്ലാതാകുകയും പകരം ഒരു വർഷം 130 പൗണ്ട് രാജഭണ്ഡാരത്തിൽ നിന്ന് നൽകുകയും ചെയ്തു. 1960-ൽ 900 പൗണ്ടിന് അദ്ദേഹത്തിന് കൊട്ടാരം വിൽക്കേണ്ടി വന്നു. അതിനുശേഷം അദ്ദേഹം ഭാര്യയുമായി വേർപിരിഞ്ഞു. 1975-ൽ, അവസാനമായി ശേഷിക്കുന്ന രാജകീയ പദവികൾ സർക്കാർ പിൻവലിച്ചതിനു പിന്നാലെ അദ്ദേഹത്തിന് ലഭിക്കുന്ന വാർഷിക വരുമാനം ഇല്ലാതാകുകയും ചെയ്തു. ഇപ്പോൾ ഒരു മൺകുടിലിലാണ് അദ്ദേഹത്തിന്റെ ജീവിതം.

  3. സുൽത്താന ബീഗം, ബഹാദൂർ ഷാ സഫറിന്റെ കൊച്ചുമകന്റെ ഭാര്യ

  ബഹാദൂർ ഷാ സഫറിന്റെ കൊച്ചുമകനെയാണ് സുൽത്താന ബീഗം വിവാഹം കഴിച്ചത്. 1980-ൽ ഭർത്താവ് രാജകുമാരൻ മിർസ ബേദർ ബുഖ്ത് മരിച്ചതോടെ സുൽത്താനയുടെ ജീവിതം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. കൊൽക്കത്തയിലെ ചേരി പ്രദേശത്ത് രണ്ട് മുറികളുള്ള ഒരു ചെറിയ കുടിലിലാണ് സുൽത്താന ഇപ്പോൾ ജീവിതം നയിക്കുന്നത്. അയൽക്കാരുമായി അടുക്കള പങ്കിട്ടും പൊതു ടാപ്പുകളിലെ വെള്ളം ഉപയോഗിച്ചുമാണ് സുൽത്താനയുടെ കുടുംബം മുന്നോട്ട് പോകുന്നത്. പ്രതിമാസം ലഭിക്കുന്ന 6000 രൂപ അടിസ്ഥാന പെൻഷൻ ഉപയോഗിച്ചാണ് സുൽത്താന തന്റെ അഞ്ച് പെൺമക്കളെയും ഒരു മകനെയും പരിരക്ഷിക്കുന്നത്.

  അടിസ്ഥാന ജീവിത സൗകര്യങ്ങളും പെൻഷനും നൽകണമെന്ന് ആവശ്യപ്പെട്ട് സുൽത്താന വർഷങ്ങളോളം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകി. തുടർന്ന് സുൽത്താനയുടെ ചെറുമകൾ റോഷൻ ആരയ്ക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്.

  മൂന്ന് നൂറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച മുഗൾ ചക്രവർത്തിമാരിൽ അവസാനത്തെ ആളായിരുന്നു ബഹാദൂർ ഷാ സഫർ.

  4. ഗ്വാളിയോറിലെ സിന്ധ്യാസ്

  തോമർമാരാണ് ഗ്വാളിയറിലെ അതിമനോഹരമായ കോട്ട പണിതത്. പിന്നീട് മുഗളന്മാർ അതിനെ കുപ്രസിദ്ധമായ ഒരു ജയിലാക്കി മാറ്റുകയും 1857 ൽ വിമതർ അത് ഒരു തന്ത്രപ്രധാനമായ താവളമായി ഉപയോഗിക്കുകയും ചെയ്തു. ഒടുവിൽ അത് സിന്ധ്യയുടെ ശക്തികേന്ദ്രമായി മാറി. ഗ്വാളിയർ കോട്ട സിന്ധ്യകൾ ആയുധപ്പുരയായും ട്രഷറിയായും ഉപയോഗിച്ചിരുന്നു. 'ഗംഗാജലി' എന്നറിയപ്പെടുന്ന വലിയ സമ്പത്ത് സിന്ധ്യയുടെ കൈവശമുണ്ടായിരുന്നു. ഈ സമ്പത്ത് ആ കോട്ടയ്ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. യുദ്ധം, പട്ടിണി തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് ഈ സമ്പത്ത് സൂക്ഷിച്ചിരിക്കുന്നത്.

  ഈ ട്രഷറിയുടെ ഉത്തരവാദിത്തം വഹിച്ചിരുന്ന മഹാരാജ ജയാജിറാവു സിന്ധ്യ താമസിയാതെ മരണമടഞ്ഞു. എന്നാൽ അദ്ദേഹം മരിക്കുമ്പോൾ മകൻ മാധവ് റാവു ചെറിയ കുട്ടിയായിരുന്നു. അതിനാൽ, കോട്ടയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സമ്പത്ത് പുറത്തെടുക്കാൻ ആവശ്യമായ രഹസ്യ കോഡ് കൈമാറാൻ സിന്ധ്യക്ക് കഴിഞ്ഞില്ല. പിന്നീട് വർഷങ്ങളോളം സിന്ധ്യയുടെ കുടുംബം സാമ്പത്തികമായി തകർന്നടിഞ്ഞ അവസ്ഥയിലായിരുന്നു. ഒടുവിൽ മാധവിന് ചേംബർ കണ്ടെത്താൻ കഴിഞ്ഞു, അവരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടു. പിന്നീട് ടാറ്റ ഉൾപ്പെടെ നിരവധി വ്യവസായങ്ങളിലും കമ്പനികളിലും അവരുടെ സമ്പത്ത് നിക്ഷേപിക്കുകയും ചെയ്തു.

  5. സിയാവുദ്ദീൻ ടുസി, അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറിന്റെ പിൻഗാമി

  അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ ആറാം തലമുറ അനന്തരാവകാശിയാണ് സിയാവുദ്ദീൻ ടുസി. ഇന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് അദ്ദേഹം. വാടക വീട്ടിലാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ താമസം. പഴയ മുഗളന്മാരുടെ സ്വത്തുക്കൾ നിയമപരമായ അവകാശികൾക്ക് സർക്കാർ വിട്ടുകൊടുക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഇപ്പോഴും.

  മുഗൾ വംശജർക്കുള്ള 100 രൂപയുടെ സ്‌കോളർഷിപ്പ് പുതുക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ സ്കോളർഷിപ്പ് കുറച്ചു നാൾ മുൻപ് സർക്കാർ നിർത്തലാക്കിയിരുന്നു. 8,000 രൂപയായി സ്‌കോളർഷിപ്പ് തുക ഉയർത്തണമെന്നും സാമ്പത്തികമായി തളർന്നിരിക്കുന്ന മുഗൾ വംശജർക്ക് അവരുടെ ഉന്നമനത്തിനുള്ള പണം സർക്കാർ അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. ജോലിയില്ലാത്ത രണ്ട് ആൺമക്കളാണ് സിയാവുദ്ദീൻ ടുസിക്ക് ഉള്ളത്. സിയാവുദ്ദീന് ലഭിക്കുന്ന പെൻഷൻ കൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ജീവിക്കുന്നത്.  6. ടിപ്പു സുൽത്താന്റെ പിൻഗാമികൾ

  'മൈസൂരിലെ കടുവ' എന്നറിയപ്പെടുന്ന ടിപ്പു സുൽത്താൻ തന്റെ സൈനിക പ്രതിഭയിലൂടെയും രാഷ്ട്രതന്ത്രത്തിലൂടെയുമാണ് പ്രശസ്തി നേടിയത്. 1799 മെയ് മാസത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സെരിംഗപട്ടണത്ത് നടന്ന യുദ്ധത്തിലാണ് അദ്ദേഹത്തിന്റെ ജീവൻ വെടിഞ്ഞത്. അദ്ദേഹത്തിന്റെ വംശത്തിൽ പെട്ടവർ ഇപ്പോൾ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കൂലിവേലയും മറ്റ് തുച്ഛമായ ജോലികളും ചെയ്താണ് അവർ ദൈനംദിന ജീവിതം നയിക്കുന്നത്. രാജ്യത്തെ ഏറ്റവും വലുതും സമ്പന്നവുമായ മുസ്ലീം ട്രസ്റ്റുകളിലൊന്നായ പ്രിൻസ് ഗുലാം മുഹമ്മദ് ട്രസ്റ്റിന്റെ അവകാശികളായി അവർ തുടരുന്ന സാഹചര്യത്തിലാണിത് എന്നുകൂടി ഓർക്കണം.

  അദ്ദേഹത്തിന്റെ 12 ആൺമക്കളിൽ ഏഴു പേർക്ക് പുരുഷന്മാരായി അനന്തരാവകാശികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ബാക്കി അഞ്ച് പേരിൽ 2 പേരുടെ പിൻമുറക്കാരായി മൂനിറുദ്ദീൻ, ഗുലാം മുഹമ്മദ് എന്നിവരാണ് ഉള്ളത്. അവരുടെ പിൻമുറക്കാർ ചെറുകിട വ്യവസായങ്ങൾ ചെയ്താണ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്. ഗുലാം മുഹമ്മദിന്റെ പരമ്പരയിൽ പെട്ടവർ ഒരു തകർന്ന ഹവേലിയിൽ ദരിദ്ര ജീവിതമാണ് നയിക്കുന്നത്.

  7. അവാധിലെ രാജകുമാരി സക്കീന മഹൽ

  സക്കീന മഹൽ രാജകുമാരിയുടെ കുടുംബം ഔദ് രാജ്യത്തിന്റെ ഭരണാധികാരികളായിരുന്നു. നിലവിൽ സക്കീനയും റിയാസ് രാജകുമാരനും മൽച്ചാ മഹലിലാണ് താമസിക്കുന്നത്. ഇപ്പോൾ മൽച്ചാ മഹൽ ജീർണിച്ച് തകർന്നടിഞ്ഞ അവസ്ഥയിലാണ് ഉള്ളത്. സർക്കാരുമായി 9 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എല്ലാ മാസാവസാനവും 500 രൂപയ്ക്ക് പുറമേ അവർക്ക് സ്ഥലവും സർക്കാർ അനുവദിച്ചിട്ടുണ്ട്.
  Published by:user_57
  First published: