നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് അരിയുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം': മഹാരാഷ്ട്ര കർണി സേന മേധാവി അജയ് സെംഗർ

  'ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് അരിയുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം': മഹാരാഷ്ട്ര കർണി സേന മേധാവി അജയ് സെംഗർ

  'താണ്ഡവ്' നിർമ്മാതാക്കൾ എല്ലാവരോടും മാപ്പ് ചോദിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്നും ഇത് അംഗീകരിക്കില്ലെന്നും സെംഗാർ

  thandav web series

  thandav web series

  • Share this:
   ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാവ് അലി അബ്ബാസ് സഫറിന്റെ ആദ്യ വെബ് സീരീസ് 'താണ്ഡവ്' ഇതിനോടകം വിവാദമായി കഴിഞ്ഞു ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചു ഈ വെബ് സീരീസിനെതിരെ കേന്ദ്ര സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വെബ് സീരിസിന്‍റെ അണിയറപ്രവർത്തകർക്കെതിരെ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് അരിയുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര കർണി സേന മേധാവി അജയ് സെംഗർ.

   താണ്ഡവ് വെബ് സീരീസിനെതിരെയാണ് അജയ് സെംഗർ രംഗത്തെത്തിയത്. 'വെബ് സീരീസിലൂടെ ഹിന്ദു ദേവതകളെ അപമാനിക്കുന്നവരുടെ നാവ് മുറിക്കുന്ന ആർക്കും ഞങ്ങൾ ഒരു കോടി രൂപ പാരിതോഷികം നൽകും'- അജയ് സെംഗർ പറഞ്ഞു. 'താണ്ഡവ്' നിർമ്മാതാക്കൾ എല്ലാവരോടും മാപ്പ് ചോദിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്നും ഇത് അംഗീകരിക്കില്ലെന്നും സെംഗാർ കൂട്ടിച്ചേർത്തു.

   Also Read- Tandav Controversy | 'ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ മാപ്പ്': നിരുപാധികം ക്ഷമചോദിച്ച് താണ്ഡവ് അണിയറ പ്രവർത്തകർ

   നേരത്തെ, ആമസോൺ പ്രൈമിന്റെ ഇന്ത്യയിലെ കണ്ടന്‍റ് വിഭാഗം മേധാവി അലി അബ്ബാസ് സഫർ, ഷോയുടെ നിർമ്മാതാവ് ഹിമാൻഷു കൃഷ്ണ മെഹ്‌റ, എഴുത്തുകാരൻ ഗൌരവ് സോളങ്കി എന്നിവർക്കെതിരെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് കോട്‌വാലിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ലഖ്‌നൗവിനുശേഷം മുംബൈയിലെ ഘട്കോപറിലും ഷോയുടെ നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തു. ഐപിസി സെക്ഷൻ 153 (എ) 295 (എ) 505 പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംവിധായകൻ അലി അബ്ബാസ് സഫർ, ഹിമാൻഷു മെഹ്‌റ, ഗൌരവ് സോളങ്കി, അപർണ പുരോഹിത്, അമിത് അഗർവാൾ എന്നിവരടക്കം അഞ്ച് പേർക്കെതിരെയാണ് പൊലീസിന് പരാതി ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

   Also see- Tandav Web Series | താണ്ഡവ് വിവാദം: കരീന കപൂറിന്റെ വീടിന് പോലീസ് കാവൽ

   അതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് താണ്ഡവ് വെബ് സീരിസിന്‍റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ചിത്രം പൂർണ്ണമായും ഒരു സാങ്കല്‍പ്പിക സൃഷ്ടിയാണ്. അതിന് ഏതെങ്കിലും വ്യക്തികളോടോ സംഭവങ്ങളോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തീർത്തും യാദൃശ്ചികം മാത്രമാണെന്നാണ് ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള പ്രസ്താവനയിൽ അണിയറ പ്രവർത്തകർ പറയുന്നത്. ഏതെങ്കിലും വ്യക്തികളെയോ മതവിഭാഗത്തെയോ വിശ്വാസങ്ങളെയോ രാഷ്ട്രീയ പാർട്ടികളെയോ മനപ്പൂർവ്വം അധിക്ഷേപിക്കാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

   സെയ്ഫ് അലി ഖാൻ നായകനായ 'താണ്ഡവ്' വെബ് സീരീസിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ കേസ് ഉയർന്ന സാഹചര്യത്തിൽ കരീന കപൂറിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സീരീസിന്റെ ഉള്ളടക്കത്തിനെതിരെ ബി.ജെ.പി. ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ശേഷം എഫ്.ആർ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സീരീസ് ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലെ ഉള്ളടക്കം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു.
   Published by:Anuraj GR
   First published:
   )}