നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Kanpur raid|സുഗന്ധ വ്യാപാരിയുടെ വീട്ടിൽ 36 മണിക്കൂറിൽ കണ്ടെത്തിയത് 180 കോടി രൂപ; നോട്ടെണ്ണി തീർക്കാൻ 5 യന്ത്രങ്ങൾ

  Kanpur raid|സുഗന്ധ വ്യാപാരിയുടെ വീട്ടിൽ 36 മണിക്കൂറിൽ കണ്ടെത്തിയത് 180 കോടി രൂപ; നോട്ടെണ്ണി തീർക്കാൻ 5 യന്ത്രങ്ങൾ

  അ‍ഞ്ച് നോട്ടെണ്ണൽ യന്ത്രം എത്തിച്ചാണ്  കണ്ടെത്തിയ പണം എണ്ണിത്തീർത്തത്

  Image: Twitter

  Image: Twitter

  • Share this:
   ഉത്തർപ്രദേശ്: കാൺപൂരിലെ സുഗന്ധ വ്യാപാരി (Kanpur perfume trader) പൂയുഷ് ജെയിന്റെ (Piyush Jain) വീട്ടിലും ഓഫീസുകളിലുമായി ആദായ വകുപ്പും (ncome Tax department ) ജിഎസ്ടി ഉദ്യോഗസ്ഥരും ((DGGI) നടത്തിയ റെയ്ഡിൽ കണ്ടെത്തിയ തുക 180 കോടി കടന്നു. പീയുഷ് ജെയിനിന്റെ വീട്ടിലും ഇയാളുടെ ഉടമസ്ഥതയിലുള്ള ത്രിമൂർത്തി ഫ്രാഗ്രൻസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസിലും ഗോഡൗണിലുമാണ് റെയ്ഡ് നടത്തിയത്. പീയുഷ് ജെയിനിനെ കൂടാതെ ഇയാളുടെ രണ്ട് ബിസിനസ് പങ്കാളികളുടെ സ്ഥാപനത്തിലും റെയ്ഡ് നടന്നിരുന്നു.

   ഇതിൽ ഒരാൾ പാൻ മസാല, ടൊബാക്കോ ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനി നടത്തുന്നയാളാണ്. നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ നിരവധി ഇൻവോയിസുകളാണ് റെയിഡിൽ പിടിച്ചെടുത്തത്. GST അടക്കാതെ ചരക്ക് കടത്താൻ ഉപയോഗിച്ച 200-ലധികം വ്യാജ ഇൻവോയ്സുകളും ട്രാൻസ്പോർട്ടറായ ഗണപതി റോഡ് കാരിയേഴ്സിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു. മറ്റൊരു പങ്കാളിയുടെ പക്കൽ നിന്നും 1.01 കോടി രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തിട്ടുണ്ട്.


   പീയുഷ് ജെയിനിന്റെ വീട്ടിൽ നിന്നും 21 പെട്ടി നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. കണ്ടെത്തിയ പണം ഉദ്യോഗസ്ഥർ എണ്ണാൻ തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും അവസാനിക്കാത്തതിനാൽ പിന്നീട് നോട്ട് എണ്ണുന്ന മെഷീൻ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച്ച ആരംഭിച്ച റെയ്ഡ് രണ്ട് ദിവസം എടുത്താണ് പൂർത്തിയാക്കിയത്.

   Also Read-സുഗന്ധവ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; നോട്ടുകൂമ്പാരം എണ്ണിത്തീർക്കാനാകാതെ ഉദ്യോഗസ്ഥർ

   അ‍ഞ്ച് നോട്ടെണ്ണൽ യന്ത്രം എത്തിച്ചാണ്  കണ്ടെത്തിയ പണം എണ്ണിത്തീര‍്ത്തത്.

   ജെയിൻ ബിസിനസ് നടത്തുന്ന 40 ഓളം കമ്പനികളെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കാൺപൂരിലെ മിക്ക പാൻ മസാല നിർമാണ യൂണിറ്റുകളും പ്രവർത്തിക്കുന്നത് ഇയാളിൽ നിന്ന് വാങ്ങിയ ഭൂമിയിലാണ്.
   Published by:Naseeba TC
   First published: