• HOME
  • »
  • NEWS
  • »
  • india
  • »
  • Fake Website | ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കി 20 കോടി തട്ടി; പൂജാരിമാർ ഒളിവിൽ

Fake Website | ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കി 20 കോടി തട്ടി; പൂജാരിമാർ ഒളിവിൽ

പല പൂജകള്‍ക്കും മറ്റുമായി 10,000 മുതല്‍ 50,000 വരെയാണ് ഈ വെബ്‌സൈറ്റ് വഴി ഭക്തരില്‍ നിന്നും ഈടാക്കിയിരുന്നത്

Kar-Temple-fraud

Kar-Temple-fraud

  • Last Updated :
  • Share this:
    കര്‍ണ്ണാടകയിലെ (karnataka) ദേവാലങ്കനപുര്‍ ക്ഷേത്രത്തിന്റെ (temple) പേരില്‍ വ്യാജ വെബ്‌സൈറ്റ് (fake website) ഉണ്ടാക്കി തട്ടിപ്പ്. ഒരു കൂട്ടം പൂജാരിമാർ ചേർന്നാണ് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ഭക്തര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. ഉത്തര കര്‍ണ്ണാടകയിലെ അഫ്‌സാല്‍പുര്‍ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. കര്‍ണ്ണാടകയില്‍ നിന്ന് മാത്രമല്ല, മഹാരാഷ്ട്ര, തെലങ്കാന പോലുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും ഭക്തര്‍ ഇവിടെ ദർശനം നടത്താറുണ്ട്. ദത്താത്രേയനാണ് ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി.

    8 വ്യാജ വെബ്‌സൈറ്റുകളാണ് ക്ഷേത്രത്തിന്റെ പേരില്‍ ഉണ്ടാക്കിയത്. ദത്താത്രേയ ദേവലെ, ഗണഗാപുര്‍ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ടെമ്പിള്‍ തുടങ്ങിയ പേരുകളിലാണ് വെബ്‌സൈറ്റുകള്‍. കഴിഞ്ഞ നാല് വര്‍ഷമായി ഫീസ്, സംഭാവനകള്‍ തുടങ്ങിയ ഇനത്തില്‍ 20 കോടിയോളം രൂപ ഇവര്‍ സമാഹരിച്ചിട്ടുണ്ട്. തുക മുഴുവനായും ഈ പൂജാരിമാരുടെ സ്വകാര്യ അക്കൗണ്ടുകളിലേയ്ക്കാണ് പോയിരിക്കുന്നത്. പല പൂജകള്‍ക്കും മറ്റുമായി 10,000 മുതല്‍ 50,000 വരെയാണ് ഈ വെബ്‌സൈറ്റ് വഴി ഭക്തരില്‍ നിന്നും ഈടാക്കിയിരുന്നത്. കാലാബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ യെശ്വന്ത് ഗുരുകരാണ് ക്ഷേത്ര വികസന കമ്മിറ്റിയുടെ ചെയര്‍മാന്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്ഷേത്രം അക്കൗണ്ട് ഓഡിറ്റിംഗിനിടെയാണ് തട്ടിപ്പ് പുറത്തു വന്നത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

    കുറ്റാരോപിതരായ പൂജാരിമാർ ഒളിവിലാണ്. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വരെ ഇവർ നഗരത്തില്‍ ഉണ്ടായിരുന്നതായി പ്രദേശവാസികളില്‍ ഒരാള്‍ വ്യക്തമാക്കി. ഏകദേശം 2,000 ഭക്തര്‍ വ്യാജ അക്കൗണ്ടുകള്‍ വഴി പണം അടച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിക്കുന്നത്. റെസീപ്റ്റില്‍ തട്ടിപ്പുകാർ തങ്ങളുടെ മൊബൈല്‍ നമ്പറും നല്‍കിയിരുന്നു.

    ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നും ഇവര്‍ പണം മോഷ്ടിച്ചിരുന്നതായി സംശയമുണ്ട്. 'സംശയത്തിന്റെ പേരില്‍ സിസിടിവി പരിശോധിച്ചപ്പോള്‍, ഭണ്ഡാരത്തിലെ പണം എണ്ണുന്ന ദിവസങ്ങളില്‍ ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ സിസിടിവി വേറെ ഇടങ്ങളിലേയ്ക്ക് തിരിച്ച് വെയ്ക്കുകയോ മൂടി ഇടുകയോ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് പണം തിരിച്ചു പിടിയ്ക്കാന്‍ കമ്മീഷ്ണര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന്' പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    ഇത്തരത്തിൽ പുതിയ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കി നിരവധി തട്ടിപ്പുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു തട്ടിപ്പ് നേരത്തെ പിഐബി കണ്ടെത്തിയിരുന്നു. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റിനെക്കുറിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സര്‍ക്കാര്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

    വ്യാജ വെബ്‌സൈറ്റിനെതിരെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പിഐബി മുന്നറിയിപ്പ് നല്‍കിയത്.rashtriyaunnatikendra.org എന്ന വ്യാജ വെബ്‌സൈറ്റ്. സര്‍ക്കാര്‍ പദ്ധതികളില്‍ തൊഴില്‍ ലഭിക്കും എന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളോട് അപേക്ഷാ ഫീസായി 1,645 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
    Published by:Anuraj GR
    First published: