ജമ്മുകാശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി നേതാവിന്‍റെ കുടുംബത്തിന് 20ലക്ഷം രൂപ ധനസഹായം

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജെപി നേതാവായ ഷെയ്ഖ് വസീം, പിതാവ്, സഹോദരൻ എന്നിവർ ഭീകരരുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: July 15, 2020, 7:04 AM IST
ജമ്മുകാശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി നേതാവിന്‍റെ കുടുംബത്തിന് 20ലക്ഷം രൂപ ധനസഹായം
BJP leader Waseem Bari.
  • Share this:
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവിന്‍റെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം കൈമാറി. മരിച്ച ഷെയ്ഖ് വസീമിന്‍റെ വീട്ടിൽ നേരിട്ടെത്തി ലഫ്റ്റനന്‍റ് ഗവർണർ ഗിരിഷ് ചന്ദ്ര മുർമു ആണ് തുക കൈമാറിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജെപി നേതാവായ ഷെയ്ഖ് വസീം, പിതാവ്, സഹോദരൻ എന്നിവർ മൂന്ന് പേർ ഭീകരരുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ബന്ദിപ്പോര ജില്ലയിലുള്ള ഇവരുടെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ നേരിട്ടെത്തി അനുശോചനം അറിയിച്ച ശേഷമാണ് ലഫ്റ്റനന്‍റ് ഗവർണർ കുടുംബത്തിനുള്ള ധനസഹായം കൈമാറിയത്.

TRENDING:സ്വർണക്കടത്ത് പ്രതികൾ ഫോണിൽ വിളിച്ചവരുടെ പട്ടികയിൽ മന്ത്രി കെ.ടി ജലീലും ശിവശങ്കറും [NEWS]സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS] Gold Smuggling Case | മാരത്തോൺ ചോദ്യം ചെയ്യൽ; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കർ കുടുങ്ങുമോ? [NEWS]
ഇത്തരത്തിലുള്ള കൊലപാതകങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച ഗിരിഷ് ചന്ദ്ര, അതിക്രൂരമായ ഈ കൊലപാതകം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടത്. ഭീതി പടർത്താൻ വേണ്ട മാത്രം നടത്തുന്ന നിഷ്ഠൂരമായ ആക്രമങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Published by: Asha Sulfiker
First published: July 15, 2020, 7:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading