നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്നാട്ടിലും ‘കിറ്റ്’ വിതരണം; പൊങ്കൽ സമ്മാനമായി റേഷൻ കാർഡുടമകൾക്ക് 2500 രൂപ നൽകുമെന്ന് മുഖ്യമന്ത്രി

  തമിഴ്നാട്ടിലും ‘കിറ്റ്’ വിതരണം; പൊങ്കൽ സമ്മാനമായി റേഷൻ കാർഡുടമകൾക്ക് 2500 രൂപ നൽകുമെന്ന് മുഖ്യമന്ത്രി

  അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇത് മുന്നിൽക്കണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

  മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

  മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

  • Share this:
   ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനു സംസ്ഥാനത്തെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. 2021 ജനുവരി നാലു  മുതൽ റേഷൻ കടകളിലൂടെ പണവും പൊങ്കൽ ഭക്ഷ്യ കിറ്റും വിതരണം  ചെയ്യും. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇത് മുന്നിൽക്കണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

   Also Read 'പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്': രമേശ് ചെന്നിത്തല

   പൊങ്കൽ സമ്മാനം ന്യായവില കടകളിലൂടെ വിതരണം ചെയ്യുന്നതിന് മുൻപു ഗുണഭോക്താക്കൾക്ക് വീടുകളിൽ ടോക്കണുകൾ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള തീയതിയും സമയവും ‌ടോക്കണിലുണ്ടാകും. ഇതനുസരിച്ചാണ് സമ്മാനം കൈപ്പറ്റേണ്ടത്.

   Also Read കോഴിക്കോട് റിപ്പോർട്ട് ചെയ്യപ്പെട്ട ഷിഗെല്ല രോഗം എന്താണ്? അറിയേണ്ടതെല്ലാം

   റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ വീതം അരിയും പഞ്ചസാരയും, 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും, ഒരു കരിമ്പ്, 8 ഗ്രാം ഏലയ്ക്ക എന്നിവയാണ് സമ്മാനപ്പൊതിയിലുള്ളതെന്ന് പളനിസ്വാമി പറഞ്ഞു. മുൻകാലത്തെപ്പോലെ ഒരു കഷണമല്ല മുഴുവൻ കരിമ്പും നൽകും. നിയമസഭ തെരഞ്ഞെടുപ്പിനായി അണ്ണാ ഡിഎംകെയുടെ പ്രചാരണത്തിനും മുഖ്യമന്ത്രി തുടക്കമിട്ടു.
   Published by:Aneesh Anirudhan
   First published:
   )}