• HOME
  • »
  • NEWS
  • »
  • india
  • »
  • Shrikant Tyagi | ഒളിവിലായ 'ബിജെപി' നേതാവിനെ കണ്ടെത്താൻ പാരിതോഷികം പ്രഖ്യാപിച്ച് യുപി സർക്കാർ

Shrikant Tyagi | ഒളിവിലായ 'ബിജെപി' നേതാവിനെ കണ്ടെത്താൻ പാരിതോഷികം പ്രഖ്യാപിച്ച് യുപി സർക്കാർ

നോയിഡയിലെ ഗ്രാന്റ് ഒമാക്‌സ് സൊസൈറ്റിയില്‍ വെച്ച് ശ്രീകാന്ത് സ്ത്രീയെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലായിരുന്നു

നോയിഡ സൊസൈറ്റിയിലെ ശ്രീകാന്ത് ത്യാഗിയുടെ വസതിയിലെ അനധികൃത നിർമാണം ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്നു. ഇയാൾ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലായിരുന്നു

നോയിഡ സൊസൈറ്റിയിലെ ശ്രീകാന്ത് ത്യാഗിയുടെ വസതിയിലെ അനധികൃത നിർമാണം ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്നു. ഇയാൾ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലായിരുന്നു

  • Last Updated :
  • Share this:
    നോയിഡയിലെ ഹൗസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന സ്ത്രീയെ അപമാനിച്ച കിസാന്‍ മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗിയുടെ (Shrikant Tyagi) വീടിന്റെ ഒരുഭാഗം ജെസിബി (earth mover) ഉപയോഗിച്ച് അധികൃതർ പൊളിച്ചുനീക്കി. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോയിഡ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ജെസിബികള്‍ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും യുവ സമിതിയുടെ ദേശീയ കോര്‍ഡിനേറ്റുമാണ് ശ്രീകാന്ത് എന്നാണ് അദ്ദേഹം സ്വയംഅവകാശപ്പെടുന്നത്. എന്നാൽ പാർട്ടി ഇക്കാര്യം നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ.

    നോയിഡയിലെ ഗ്രാന്റ് ഒമാക്‌സ് സൊസൈറ്റിയില്‍ വെച്ച് ശ്രീകാന്ത് സ്ത്രീയെ അധിക്ഷേപിക്കുന്ന (assaulting woman) വീഡിയോ വൈറലായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ശ്രീകാന്തിനെ കണ്ടെത്താന്‍ നോയിഡ പൊലീസ് (noida police) മറ്റ് പൊലീസ് സേനകളുമായി സഹകരിച്ചിട്ടുണ്ട്. ഇതിനായി 12 ടീമുകള്‍ രൂപീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി ഇതുവരെ 50ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായും വൃത്തങ്ങള്‍ അറിയിച്ചു. ഒളിവിൽ കഴിയുന്ന ശ്രീകാന്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.



    ശ്രീകാന്ത് ത്യാഗിയുടെ നാല് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തതായും ഇയാളുടെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തതായും നോയിഡ പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. എന്നാല്‍ ശ്രീകാന്തിന്റെ ബിജെപി ബന്ധമെന്ന അവകാശവാദത്തെ പാര്‍ട്ടി അവഗണിച്ചു.

    ത്യാഗിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇത് ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും നോയിഡ എംഎല്‍എ പങ്കജ് ത്യാഗി പറഞ്ഞു. ശ്രീകാന്ത് ത്യാഗിയുടെ എല്ലാ അനധികൃത സ്വത്തുക്കള്‍ക്കെതിരെയും നടപടിയെടുക്കുമെന്നും നോയിഡയിലെ ഗ്രാന്‍ഡ് ഒമാക്‌സ് സൊസൈറ്റിയിലെ താമസക്കാര്‍ അയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു. ഇതിനു പരിഹാരമെന്നോണമാണ് ബുള്‍ഡോസര്‍ നടപടിയെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

    ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 പ്രകാരം ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ച് ശ്രീകാന്ത് ത്യാഗി വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നതിനെ ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീഎതിര്‍ത്തിരുന്നു. തുടര്‍ന്ന് അയാള്‍ യുവതിയെ അപമാനിച്ചെന്നാണ് പരാതി.

    "സംഭവത്തിനു പിന്നാലെ ശ്രീകാന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീകാന്തിന്റെ നാല് കൂട്ടാളികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്," അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് പോലീസ് സംഘം ത്യാഗിയുടെ മൂന്ന് വാഹനങ്ങള്‍ കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം മോട്ടോര്‍ വാഹന നിയമം ലംഘിച്ചതായി കണ്ടെത്തി കസ്റ്റഡിയിലെടുത്തതാണ്. മൂന്നാമത്തെ വാഹനമായ ടൊയോട്ട ഫോര്‍ച്യൂണറില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉണ്ടായിരുന്നു. എന്നാല്‍ അവിടെയും ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്തതിന് പ്രത്യേക എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

    അതേസമയം, ഗൗതം ബുദ്ധ നഗര്‍ എംപി മഹേഷ് ശര്‍മയും ബിജെപിയുടെ നോയിഡ യൂണിറ്റ് മേധാവി മഹേഷ് ഗുപ്തയും ഗ്രാന്‍ഡ് ഒമാക്‌സ് സൊസൈറ്റിയിലെത്തി പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി. ത്യാഗി ബിജെപി അംഗമല്ലെന്നും പാര്‍ട്ടിയുടെ പിന്തുണ ഇരുവരും അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ബിജെപിക്കെതിരെ രംഗത്തെത്തി. ത്യാഗിയും ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കളുമായുള്ള ചിത്രം നോയിഡയില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് പംഖുരി പതക് പുറത്തുവിട്ടു.

    ത്യാഗിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി കള്ളം പറയുകയാണെന്നും അവര്‍ ആരോപിച്ചു. "ശ്രീകാന്ത് ത്യാഗി പാര്‍ട്ടി അംഗമല്ലെന്നാണ് ഇന്ന് ബിജെപി പറയുന്നത്. എന്നാല്‍ എം.എല്‍.എ.മാര്‍ക്കോ മന്ത്രിമാര്‍ക്കോ പോലുമില്ലാത്ത സെക്യൂരിറ്റി സ്റ്റാഫിന്റെ കൂടെയാണ് അദ്ദേഹം നടന്നിരുന്നത്. ഈ സര്‍ക്കാരില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം എന്താണെന്ന് ഇതിലൂടെ ഊഹിക്കാവുന്നതേയുള്ളൂ," പതക് പറഞ്ഞു. എഎപിയുടെ ഗൗതം ബുദ്ധ നഗര്‍ യൂണിറ്റ് ചീഫ് ഭൂപേന്ദ്ര ജദൗനും ത്യാഗിയുടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു. ശ്രീകാന്തിനെ രക്ഷപ്പെടുത്താന്‍ ബിജെപി കള്ളം പറയുകയാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
    Published by:user_57
    First published: