• HOME
  • »
  • NEWS
  • »
  • india
  • »
  • Dahi Handi | 55 ലക്ഷം രൂപ മുതൽ സ്പെയിൻ യാത്ര വരെ: ദഹിഹണ്ടി വിജയികൾക്ക് വമ്പൻ സമ്മാനങ്ങളുമായി പാർട്ടികൾ

Dahi Handi | 55 ലക്ഷം രൂപ മുതൽ സ്പെയിൻ യാത്ര വരെ: ദഹിഹണ്ടി വിജയികൾക്ക് വമ്പൻ സമ്മാനങ്ങളുമായി പാർട്ടികൾ

ഈ പരിപാടിയുടെ സംഘാടകർ മിക്കതും രാഷ്ട്രീയ പാർട്ടികളാണ്.

  • Last Updated :
  • Share this:
    രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ചുള്ള 'ദഹി ഹണ്ടി' (Dahi Handi) ആഘോഷത്തിലാണ് മഹാരാഷ്ട്ര (Maharashtra). കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും മഹാരാഷ്ട്ര സർക്കാർ നീക്കിയതോടെ ഇത്തവണ ആഘോഷം വിപുലമായാണ് നടക്കുക. 'ഗോവിന്ദ'മാരുടെ സംഘങ്ങൾ നഗരങ്ങളിൽ ചുറ്റി നടന്ന് ദഹി ഹണ്ടികൾ (ഉയരത്തിൽ തൂക്കിയിടുന്ന തൈര് നിറച്ച മൺപാത്രങ്ങൾ) പൊട്ടിച്ച് പരസ്പരം മത്സരിക്കുന്നതും സമ്മാനങ്ങൾ നേടുന്നതുമാണ് ഈ ആഘോഷങ്ങളിലെ പ്രധാനഘടകം.

    ഈ വർഷം, ദഹി ഹണ്ടിക്ക് സാഹസിക കായിക പദവി നൽകാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വ്യാഴാഴ്ച നിയമസഭയിൽ അറിയിച്ചു. സാഹസിക കായിക വിനോദം എന്ന പദവി ലഭിക്കുന്നതോടെ ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന ദഹി ഹണ്ടി പരിപാടികളിൽ പങ്കെടുക്കുന്ന യുവാക്കൾക്ക് (ഗോവിന്ദന്മാർ എന്നാണ് ഇവരെ വിളിക്കുന്നത്) സ്‌പോർട്‌സ് ക്വാട്ടയിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാനും സാധിക്കും.

    ഈ പരിപാടിയുടെ സംഘാടകർ മിക്കതും രാഷ്ട്രീയ പാർട്ടികളാണ്. ഇവർ സമ്മാനത്തുകയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. 1.11 ലക്ഷം മുതൽ 55 ലക്ഷം രൂപ വരെയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

    also read : സിഖുകാര്‍ വിമാനത്തിൽ കൃപാണ്‍ ധരിക്കുന്നത് നിരോധിക്കണമെന്ന് ഹര്‍ജി; കേന്ദ്രത്തിന് നോട്ടീസ്

    മഹാരാഷ്ട്ര നവനിർമാൺ സേന (MNS) ഈ വർഷം മൊത്തം 55 ലക്ഷം രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിലെ വിജയിക്ക് 11 ലക്ഷം രൂപ ലഭിക്കുമെന്ന് എംഎൻഎസിന്റെ താനെ, പാൽഘർ പ്രസിഡന്റ് അവിനാഷ് ജാദവ് പറഞ്ഞു. ലോക റെക്കോർഡിന് തുല്യമോ റെക്കോർഡ് ഭേദിക്കുന്നതോ ആയ ടീമിന് സ്പെയിൻ സന്ദർശിക്കാനും അവസരം ലഭിക്കും.

    ശിവസേന കോട്ടകളിൽ വിജയം ഉറപ്പിക്കുന്നതിനായി ബിജെപി മുംബൈയിലുടനീളം 300-ലധികം ദഹി ഹണ്ടി പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദിത്യ താക്കറെയുടെ സ്വന്തം മണ്ഡലമായ വർളിയിലെ ജംബോരി മൈതാനത്താണ് ഏറ്റവും വലിയ മത്സരം നടക്കുന്നത്.

    see also : കൊമ്പു പോലെ പല്ലുകൾ, പിളർന്ന നാവ്; വൈറലായ വാമ്പയർ വനിത

    അതിനിടെ, ശിവസേന ആസ്ഥാനമായ സേനാഭവന് എതിർവശത്ത് ‘നിഷ്ഠ ദഹി ഹണ്ടി’ സംഘടിപ്പിച്ചിട്ടുണ്ട്. ആദിത്യ താക്കറെ തന്റെ പാർട്ടി നേതാക്കൾ സംഘടിപ്പിക്കുന്ന ദഹി ഹണ്ടികൾ സന്ദർശിക്കും. മുഖ്യമന്ത്രി ഷിൻഡെയും രാഷ്ട്രീയ ദഹി ഹണ്ടികൾ സന്ദർശിക്കും.

    സ്വാമി പ്രതിഷ്ഠാൻ പരിപാടിക്ക് മൊത്തം സമ്മാനത്തുകയായി 51 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയിക്ക് 11 ലക്ഷം രൂപ വീതം ലഭിക്കും. സംസ്‌ക്രാന്തി യുവപ്രതിസ്ഥാനും പർതാപ് സാർണിക് ഫൗണ്ടേഷനും ശിവസേനയും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോക റെക്കോർഡ് തകർക്കുന്ന ടീമിന് 21 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക് പറഞ്ഞു.

    ബാൽ താക്കറെയുടെ പേരിലും ആനന്ദ് ദിഗെയുടെ പേരിലും രണ്ട് ഹണ്ടികൾ ഉണ്ടാകുമെന്ന് താനെ എംപി രാജൻ വിചാരെ പറഞ്ഞു. ഓരോന്നിനു 11 ലക്ഷം രൂപ വീതമാണ് ഒന്നാം സമ്മാനം.
    Published by:Amal Surendran
    First published: