ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടിൽ ആദായനികുതി നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ കണ്ടെത്തി. വീടിന് സമീപത്തെ മരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മൈസൂരുവിലെ കോൺഗ്രസ് നേതാവ് അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രഹ്മണ്യ റായിയുടെ വീട്ടിൽ നിന്നാണ് പണം കണ്ടെടുത്തത്.
പുത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് അശോക് കുമാർ. പെട്ടിയിലാക്കി വീടിന് പുറത്തുള്ള മരത്തിന്റെ ഇലകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആദായനികുതി വകുപ്പ് പണം കണ്ടെത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കര്‍ണാടകയില്‍ പോലീസിന്റെയും ആദായനികുതി വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. വിവിധ റെയ്ഡുകളിൽ നിന്ന് ഇതുവരെ 110 കോടി രൂപ പിടിച്ചെടുത്തുവെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട് 2,346 കേസുകൾ റജിസ്റ്റർ െചയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.