HOME /NEWS /India / ആർഎസ്പി നേതാവ് ക്ഷിതി ഗോസ്വാമി അന്തരിച്ചു

ആർഎസ്പി നേതാവ് ക്ഷിതി ഗോസ്വാമി അന്തരിച്ചു

kshiti goswamy

kshiti goswamy

ബംഗാളിൽ ദീർഘകാലം ജലസേചന - പൊതുമരാമത്തുവകുപ്പ് മന്ത്രിയും എം എൽ എ യും ആർ എസ് പി ബംഗാൾ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

  • Share this:

    കൊൽക്കത്ത: മുതിർന്ന ആർഎസ്പി നേതാവും ബംഗാൾ മുൻ മന്ത്രിയുമായ ക്ഷിതി ഗോസ്വാമി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നു രാവിലെയാണ് അന്തരിച്ചത്. 77 വയസായിരുന്നു.

    also read:യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; മത്സരാർഥികളുടെ ഫീസ് 10 ഇരട്ടിയായി ഉയർത്തി

    ബംഗാളിൽ ദീർഘകാലം ജലസേചന - പൊതുമരാമത്തുവകുപ്പ് മന്ത്രിയും എം എൽ എ യും ആർ എസ് പി ബംഗാൾ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. 2018ൽ ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ സമ്മേളനത്തിൽ പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ ഒഴിഞ്ഞതിനു പകരമായി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

    ക്ഷിതി ഗോസ്വാമിയുടെ മരണത്തിൽ കേരള കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി എ.എ.അസീസ് അനുശോചനമറിയിച്ചു.

    എൻ - കെ. പ്രേമചന്ദ്രൻ എം.പി. കൊൽക്കത്തയിൽസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്നും അസീസ് അറിയിച്ചു.

    First published:

    Tags: Bengal, Obitury, Rsp