നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • RSS Meet | ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം; പ്രമേയം പാസാക്കാനൊരുങ്ങി ആർഎസ്എസ്

  RSS Meet | ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം; പ്രമേയം പാസാക്കാനൊരുങ്ങി ആർഎസ്എസ്

  ധാർവാഡിൽ ഒക്‌ടോബർ 28 മുതൽ നടക്കുന്ന ത്രിദിന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമം (Attacks on Hindus) ചർച്ച ചെയ്യുക.

  News18 Malayalam

  News18 Malayalam

  • Share this:
   ബംഗ്ലാദേശിൽ (Bangladesh) തുടർച്ചയായി ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് പ്രമേയം പാസാക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS). ധാർവാഡിൽ ഒക്‌ടോബർ 28 മുതൽ നടക്കുന്ന ത്രിദിന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമം (Attacks on Hindus) ചർച്ച ചെയ്യുക.

   "ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്. അടുത്തിടെ ദുർഗാ പൂജയ്ക്കിടെ ഹിന്ദുക്കൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നതായി നമുക്കെല്ലാവർക്കും അറിയാം. നിരവധി ആളുകൾ കൊല്ലപ്പെടുകയും ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വിഷയത്തിൽ പലയിടത്തും പ്രതിഷേധം ഉയർന്നിരുന്നു. വരാൻ പോകുന്ന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും. അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ച് പ്രമേയവും പാസാക്കിയേക്കും", - ആർഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു.

   കഴിഞ്ഞ ദുർഗാ പൂജ സമയത്ത് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കുമില്ലയിലെ ഒരു ദുർഗാ പൂജ പന്തലിൽ ഖുറാന്റെ പകര്‍പ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു, വിവിധ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ അക്രമ സംഭവങ്ങള്‍ അരങ്ങേറി. പൂജാ മണ്ഡപത്തിലെ വിഗ്രഹം വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ മുകളില്‍ പ്രതിഷ്ഠിച്ചു എന്ന വാട്സ്ആപ്പ് സന്ദേശത്തെ തുടര്‍ന്നാണ് കലാപം പടര്‍ന്നത്. ഈ പ്രചാരണങ്ങൾ മതമൗലികവാദികളുടെ നേതൃത്വത്തിലുള്ള വ്യാപകമായ ആക്രമണങ്ങളിലേക്ക് നയിച്ചു.

   ആർഎസ്എസ് ശതാബ്ദി ആഘോഷം

   ധാർവാഡിൽ ഒക്‌ടോബർ 28 മുതൽ നടക്കുന്ന ത്രിദിന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. 1925 ൽ സ്ഥാപിതമായ ആർഎസ്എസ് 2025 ൽ 100 വർഷം പൂർത്തീകരിക്കുകയാണ്. ശതാബ്ദി ആഘോഷിക്കാനുള്ള ത്രിവത്സര പദ്ധതിക്ക് ത്രിദിന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ രൂപം നൽകും. അതിന്റെ വിപുലീകരണ പദ്ധതി 2024 ഓടെ പൂർത്തിയാകും എന്നുംആർഎസ്എസ് അറിയിച്ചു.

   കോവിഡ് -19 ന്റെ മൂന്നാം തരംഗത്തെ നേരിടാൻ പത്തുലക്ഷം ആളുകളെ പരിശീലിപ്പിച്ചതായും ആർഎസ്എസ് പറഞ്ഞു. "മൂന്നാം തരംഗത്തെ നേരിടാൻ പ്രത്യേക പരിശീലനം ആസൂത്രണം ചെയ്യുകയും രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം സ്ഥലങ്ങളിൽ പരിശീലനം നടത്തുകയും ചെയ്തു. മൂന്നാമതൊരു തരംഗം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്, എങ്കിലും ത്രിദിന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനൊപ്പം മുന്നൊരുക്കത്തെക്കുറിച്ചുള്ള ചർച്ചയും ഉണ്ടാകുമെന്ന് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു.

   Also Read- Jammu and Kashmir | ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ബ്രദർഹുഡും ചേർന്ന് കശ്മീരികളെ സൂഫി പാതയിൽ നിന്ന് വഴി തിരിച്ചുവിടുന്നു

   ബെംഗളൂരുവിൽ നിന്ന് 430 കിലോമീറ്റർ അകലെയുള്ള ധാർവാഡിലെ വിദ്യാകേന്ദ്രത്തിൽ ഒക്ടോബർ 28 മുതൽ ഒക്ടോബർ 30 വരെയാണ് ആർഎസ്എസിന്റെ ത്രിദിന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനം നടക്കുക. ഇതിൽ ആർഎസ്എസിന്റെ പ്രാദേശിക നേതൃത്വത്തിലുള്ളവരും പ്രവർത്തകരും പങ്കെടുക്കും. ആർഎസ്എസിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിയിലേക്കുള്ള പ്രവർത്തന പദ്ധതിയെക്കുറിച്ചും വിശദമായ ചർച്ച യോഗത്തിൽ നടക്കുമെന്നും സുനിൽ അംബേക്കർ അറിയിച്ചു.
   Published by:Rajesh V
   First published:
   )}