• HOME
  • »
  • NEWS
  • »
  • india
  • »
  • RSS LEADER PSO SHOT DEAD BY SUSPECTED MILITANTS IN KISHTWAR ARMY CALLED

കശ്മീരില്‍ ആര്‍എസ്എസ് നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു

അംഗരക്ഷകനില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു

Image for representation

Image for representation

  • News18
  • Last Updated :
  • Share this:
    ജമ്മു: കശ്മീരില്‍ ആര്‍എസ്എസ് നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മയും അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിയ ചന്ദ്രകാന്തിന്റെ അംഗരക്ഷകനില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അംഗരക്ഷകന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയില്‍ വെച്ചാണ് ചന്ദ്രകാന്ത് മരിച്ചത്.

    അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ചന്ദ്രകാന്ത് ശര്‍മയെ ഹെലിക്കോപ്റ്ററില്‍ ജമ്മു മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെതുടര്‍ന്ന് പൊലീസ് താഴ്‌വരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

    Also Read: ഛത്തീസ്ഗഢിൽ നക്സൽ ആക്രമണം; ബിജെപി എംഎൽഎയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു

    കിഷ്ത്വാര്‍ ബദര്‍വേ ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിലെ രണ്ടാമത്തെ അക്രണം സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. നേരത്തെ നവംബര്‍ ഒന്നിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പരീഹറിനെയും സഹോദരന്‍ അജീത്തിനെയും ഭീകരവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

    ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂഹ മുഫ്തിയും അനുശോചനം രേഖപ്പെടുത്തി.

    First published:
    )}