'സോഷ്യൽ മീഡിയയിൽ മാത്രം ഇടപെട്ടാൽ പോര'; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങളുമായി സോണിയ ഗാന്ധി

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ജില്ലാ അടിസ്ഥാനത്തിൽ കോൺഗ്രസ് 'പ്രേരക്'മാരെ നിയമിക്കും

news18-malayalam
Updated: September 12, 2019, 9:31 PM IST
'സോഷ്യൽ മീഡിയയിൽ മാത്രം ഇടപെട്ടാൽ പോര'; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങളുമായി സോണിയ ഗാന്ധി
കോൺഗ്രസ് നേതൃയോഗത്തിൽ സോണിയ ഗാന്ധിയും മൻമോഹൻ സിംഗും
  • Share this:
ന്യൂഡൽഹി: ജനാധിപത്യം വെല്ലുവിളി നേരിടുകയും ജനവിധി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ നേതാക്കൾ സോഷ്യൽ മീഡിയയിൽ മാത്രം ഇടപെട്ടാൽ പോരെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.

"ഇന്ന് ജനാധിപത്യം അപകടാവസ്ഥയിലാണ്. ജനവിധി ദുരുപയോഗം ചെയ്യപ്പെടുകയും അപമാനകരമായ രീതിയിൽ വിനിയോഗിക്കപ്പെടുകയും ചെയ്യുകയാണ്. സ്വാതന്ത്യ്ര സമര സേനാനികളുടെയും ഗാന്ധിജി, പട്ടേൽ, അംബേദ്ക്കർ എന്നീ നേതാക്കളുടെയും വാക്കുകൾ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി ഇന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടി സമൂഹമാധ്യമങ്ങളിൽ മാത്രം ജാഗരൂകരായാൽ പോര," യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സോണിയ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചും യോഗം ചർച്ച ചെയ്തു. പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ 'പ്രേരക്'മാരെ നിയമിക്കാനും തീരുമാനമായി. സോണിയ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ഇത്രയും വിശാലമായ യോഗം ആദ്യമായാണ് പാർട്ടി ആസ്ഥാനത്ത് ചേർന്നത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും, നിയമസഭ കക്ഷി നേതാക്കളും, പി.സി.സി അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുത്തു.

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ജില്ലാ അടിസ്ഥാനത്തിൽ കോൺഗ്രസ് 'പ്രേരക്'മാരെ നിയമിക്കാൻ തീരുമാനിച്ചെന്ന് വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു.

പാർട്ടി സംസ്ഥാന ഘടകങ്ങൾ നിർദ്ദേശിക്കുന്നവരെ പരിശീലനം നൽകിയ ശേഷമാകും 'പ്രേരക്'മാരായി നിയമിക്കുക. ആർ.എസ്.എസ് പ്രചാരകരെപ്പോലെ 'പ്രേരക്'മാർ പ്രവർത്തിക്കുമെന്നും വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു.

Also Read സാമ്പത്തിക മാന്ദ്യം വർഷങ്ങളോളം തുടരും; വളർച്ച നേടാൻ 5 നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ്

First published: September 12, 2019, 9:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading