• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആര്‍.എസ്.എസ് പരിപാടിയിലേക്ക് രാഹുലിനെയും യെച്ചൂരിയെയും ക്ഷണിച്ചേക്കും


Updated: August 27, 2018, 5:25 PM IST
ആര്‍.എസ്.എസ് പരിപാടിയിലേക്ക് രാഹുലിനെയും യെച്ചൂരിയെയും ക്ഷണിച്ചേക്കും

Updated: August 27, 2018, 5:25 PM IST
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പരയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ അധ്യക്ഷതയില്‍ അടുത്ത മാസം 17 മുതല്‍ 19 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാഹുലിനെ ക്ഷണിക്കുന്നതെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുലിനൊപ്പം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ക്ഷണിച്ചേക്കും.

ജൂണില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു.
Loading...

ആര്‍.എസ്.എസിനെ മുസ്‌ലിം ബ്രദര്‍ഹുഡുമായി രാഹുല്‍ താരതമ്യം ചെയ്തിരുന്നു. രാജ്യത്തെ എല്ലാ സംവിധാനങ്ങളും പിടിച്ചെടുക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ് രാഹുലിനെ തങ്ങളുടെ പരിപാടിക്ക് ക്ഷണിക്കാന്‍ ആര്‍.എസ്.എസ് നീക്കം നടത്തുന്നത്.
First published: August 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍