• HOME
 • »
 • NEWS
 • »
 • india
 • »
 • ബംഗാളിൽ ബിജെപിയെ വളർത്തിയ അറിയപ്പെടാത്ത ആർഎസ്എസ് പ്രവർത്തകർ; തിരശീലക്ക് പിന്നിലെ കഥ

ബംഗാളിൽ ബിജെപിയെ വളർത്തിയ അറിയപ്പെടാത്ത ആർഎസ്എസ് പ്രവർത്തകർ; തിരശീലക്ക് പിന്നിലെ കഥ

മുൻ എബിവിപി നേതാവ് അരവിന്ദ് മേനോനും ശിവ് പ്രകാശും ചേർന്ന് തിരശ്ശീലക്ക് പിന്നിൽ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ആണ് ബിജെപിക്ക് സംസ്ഥാനത്ത് പദ്ധതികൾ ഒരുങ്ങുന്നത്.

ശിവ പ്രകാശ്, അരവിന്ദ് മേനോൻ

ശിവ പ്രകാശ്, അരവിന്ദ് മേനോൻ

 • Share this:
  അടുത്ത കാലത്ത് ബംഗാളിൽ വലിയ സ്വാധീന ശക്തിയായി വളർന്ന പാർട്ടിയാണ് ബിജെപി. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം നടക്കുന്നത് മമതാ ബാനർജിയുടെ ത്രിണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ്. സംസ്ഥാനത്ത് പാർട്ടിയെ വലിയ ശക്തിയായി വളർത്തുന്നതും ക്യാമ്പയിനുകൾക്ക് നൽകുന്നതിലും പ്രധാനിയാണ് അധികം ആരും അറിയാത്ത ആർഎസ്എസ് പ്രചാരക് ശിവ് പ്രകാശ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിലെ ചുമതല ഭംഗിയായി നിർവ്വഹിച്ച് അതേ വർഷം തന്നെ അദ്ദേഹം ബിജെപി യിലേക്ക് നിയോഗിക്കപ്പെട്ടു. മുൻ എബിവിപി നേതാവ് അരവിന്ദ് മേനോനും ശിവ് പ്രകാശും ചേർന്ന് തിരശീലക്ക് പിന്നിൽ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ആണ് ബിജെപിക്ക് സംസ്ഥാനത്ത് പദ്ധതികൾ ഒരുങ്ങുന്നത്.

  ഡൽഹി ആസ്ഥാനമാക്കിയുള്ള പ്രവർത്തനത്തിൽ നിന്നും മാറി ബംഗാളിലും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രേദേശ്, തെലങ്കാന എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ നൽകാൻ ബിജെപി ദേശീയ പ്രസിഡന്റ്  ജെ പി നദ്ദ അദ്ദേഹത്തോട് ഡിസംബറിൽ നിർദേശിച്ചിരുന്നു. എന്നാൽ ബംഗാളിലെ കടുത്ത പോരാട്ടം കണക്കിലെടുത്ത് ബംഗാളിൽ തന്നെ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അദ്ദേഹം.

  Also Read ഗീത ഗോപിയെ ഒഴിവാക്കി, ചടയമംഗലത്ത് ചിഞ്ചുറാണി: 4 സീറ്റില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ

  കഴിഞ്ഞ നാല് മാസത്തിൽ ഏറെയായി പാർട്ടി മീറ്റിംഗുകൾക്ക് അല്ലാതെ ഡൽഹിയിൽ അദ്ദേഹം പോയിട്ടില്ല. ഉത്തർപ്രദേശുകാരനായ ഇദ്ദേഹത്തിന് ഇന്ന് ബംഗ്ലാ ഭാഷ അനായാസം കൈകാര്യം ചെയ്യാനറിയുന്നതോടൊപ്പം സംസ്ഥാനത്തിൻ്റെ ഓരോ കാര്യങ്ങളും വ്യക്തമായി അറിയുകയും ചെയ്യും.

  മൊറാദാബാദിലെ താക്കൂർ കുടുംബത്തിൽ ജനിച്ച പ്രകാശ് 1986 ലാണ് ആർഎസ്എസ് പ്രചാരക് ആകുന്നത്. 2000 ൽ പ്രാന്ത് പ്രചാരക് ആയി ഉത്തരാഖണ്ഡിലും പിന്നീട് ക്ഷേത്ര പ്രചാരക് ആയി കിഴക്കൻ യുപി യിലും തുടർന്നു. 2014 ലോക് സഭാ തെരഞ്ഞെടുപ്പിൽ സംഘടനാ പ്രവർത്തന വൈദഗ്ദ്യം തെളിയിച്ചതിനെ തുടർന്ന് സംഘടനാ ജോയിൻ ജനറൽ സെക്രട്ടറിയായി ബിജെപി യിൽ എത്തി.ആദ്യം ഒഡീഷയുടെ ചാർജ് ഇദ്ദേഹത്തിന് നൽകിയെങ്കിലും പിന്നീട് ബംഗാളിൽ ഇദ്ദേഹത്തിൻ്റെ സേവനം ആവശ്യമുണ്ട് എന്ന് കണ്ട് അങ്ങോട്ട് പാർട്ടി നിയോഗിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബംഗാളിലെ സംഘടനാ വിഭാഗം ചുമതല ഇദ്ദേഹത്തിന് നൽകുന്നത്.

  Also Read പ്രകടന പത്രിക പുറത്തുവിട്ട് ഡിഎംകെ, തമിഴ്നാട്ടിൽ 75 ശതമാനം ജോലികൾ സ്വദേശികൾക്ക് നൽകുമെന്ന് വാഗ്ദാനം

  ബംഗാളിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ സംസ്ഥാനത്തെ ബിജെപിയുടെ പൊതുമുഖം ആണെങ്കിൽ പാർട്ടിയെ താഴെ തട്ടിൽ വളർത്തിയതിൻ്റെ ബഹുമതി പ്രകാശിനാണ്. പാർട്ടിയുടെ ബംഗാളിലെ രണ്ട് കോ-ഇൻചാർജുകളിൽ ഒരാളാണ് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ.

  2015 ൽ പ്രകാശ് ആദ്യമായി ബംഗാളിൽ എത്തിയപ്പോൾ 78,000 ബൂത്ത് കമ്മറ്റികളാണ് ഉണ്ടാക്കിയത്. 17,500 ഓളം ബൂത്ത് വർക്കർമാരെയും നിയോഗിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പിന് എന്ന പോലെ ഓരോ നിയോജകമണ്ഡലത്തിലും പാർട്ടിയെ വളർത്താനുള്ള വിസ്താരകൻമാർ ഉണ്ട്. ആദ്യമൊക്കെ ആളുകൾക്ക് ബിജെപി യിൽ ചേരുന്നത് ഭയമായിരുന്നു എന്നാൽ ഇന്ന് ഞങ്ങൾക്ക് പാർട്ടി വർക്കർമാർക്കായി ക്ഷാമം ഇല്ലെന്ന് പ്രകാശ് പറയുന്നു.

  പ്രകാശിനുള്ള ആർഎസ്എസ് ബന്ധവും സംസ്ഥാനത്തെ മറ്റ് സംഘ് സംഘടനകളുമായി ബന്ധപ്പെടുത്തി പ്രവർത്തനം ഏകോപിപ്പിക്കാൻ സഹായിച്ചു. യുപി, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രചാരക് മാരും ബംഗാളിൽ എത്തി സേവനം നടത്തി.

  പാർട്ടിയിലെ തന്റെ സ്ഥാനം ചെറുതാക്കി സൂക്ഷിച്ചത് അക്രമ രാഷ്ട്രീയം നിറഞ്ഞ ബംഗാളിൽ തന്നെ സഹായിച്ചുവെന്ന് പ്രകാശ് പറയുന്നു. യാതൊരു സുരക്ഷയും ഇല്ലാതെ സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ ഇക്കാരണത്താൽ തനിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

  ഒപ്പമുള്ള അരവിന്ദ് മേനോനും ഇന്ന് നന്നായി ബംഗാളി ഭാഷ സംസാരിക്കാൻ അറിയും. ഇൻഡോറിൽ എബിവിപി യോടൊപ്പം പ്രവർത്തിച്ചാണ് തുടക്കം പിന്നീട് യുവമോർച്ചയിൽ എത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി അടുത്ത ബന്ധമുണ്ട്. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന ചുമതല വഹിച്ചിരുന്നതായും പറയുന്നു. 2018 ലാണ് ദേശീയ സെക്രട്ടറിയായി ബംഗാളിന്റെ ചുമതലയിൽ എത്തുന്നത്

  Bengal election, RSS, BJP, Shiv Prakash, Arvind Menon,
  Published by:Aneesh Anirudhan
  First published: