നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കരുത്തുറ്റതും ചരിത്രപരവും; ജമ്മു കശ്മീർ നടപടിയിൽ സർക്കാരിന് കൈയടിച്ച് RSS

    കരുത്തുറ്റതും ചരിത്രപരവും; ജമ്മു കശ്മീർ നടപടിയിൽ സർക്കാരിന് കൈയടിച്ച് RSS

    മറ്റ് താൽപര്യങ്ങളും രാഷ്ട്രീയവും മറന്ന് എല്ലാവരും കേന്ദ്രസർക്കാരിന്‍റെ ഈ തീരുമാനത്തെ പിന്തുണയ്ക്കണമെന്നും ആർ എസ് എസ് നേതാവ് സുരേഷ് ജോഷി പറഞ്ഞു.

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ജമ്മു കശ്മീർ നടപടിയിൽ സർക്കാരിന് കൈയടിച്ച് ആർ എസ് എസ്. ആർട്ടിക്കിൾ 370 എടുത്തു മാറ്റാനുള്ള തീരുമാനവും ജമ്മു കശ്മീരിന് പുനഃസംഘടന നടത്താനുള്ള ബില്ലും കരുത്തുറ്റതും ചരിത്രപരവുമായ തീരുമാനമാണ്. ദേശീയ ഐക്യത്തെയും അഖണ്ഡതയെയും ഇത് ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം രാഷ്ട്രീയ സ്വയംസേവക് സംഘ് പറഞ്ഞു.

      മറ്റ് താൽപര്യങ്ങളും രാഷ്ട്രീയവും മറന്ന് എല്ലാവരും കേന്ദ്രസർക്കാരിന്‍റെ ഈ തീരുമാനത്തെ പിന്തുണയ്ക്കണമെന്നും ആർ എസ് എസ് നേതാവ് സുരേഷ് ജോഷി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദു ചെയ്യാൻ പ്രചരണം നടത്തിയ ശ്യാമ പ്രസാദ് മുഖർജിയെയും പ്രേംനാഥ് ദോഗ്രയെയും സുരേഷ് ജോഷി അഭിനന്ദിച്ചു.

      അതേസമയം, ജമ്മു കശ്മീരിനെ രണ്ടാക്കി വിഭജിച്ച പാർലമെന്‍റ് തീരുമാനത്തിൽ രാഷ്ട്രപതി ഒപ്പിട്ടു. വിജ്ഞാപനമിറങ്ങിയതോടെ കശ്മീർ ഇനി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാണ്. നിയമസഭയുള്ള ജമ്മു ആൻഡ് കശ്മീരും നിയമസഭ ഇല്ലാത്ത ലഡാക്കും. ഏഴു പതിറ്റാണ്ടായി കശ്മീരിന് കിട്ടിയിരുന്ന എല്ലാ പ്രത്യേക അവകാശങ്ങളും ഇതോടെ ഇല്ലാതായി.

      നെഹ്റുവാണ് പാക് അധീന കശ്മീരിന് കാരണമെന്ന് അമിത് ഷാ; നടപ്പാക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡയെന്ന് കോൺഗ്രസ്

      കശ്മീരിലെ കടുത്ത നിയന്ത്രണങ്ങൾ വെള്ളിയാഴ്ച മുതൽ പിൻവലിക്കാൻ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നുണ്ട്. നൂറോളം നേതാക്കൾ ഇപ്പോൾ വീട്ടുതടങ്കലിലാണ്. കശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചർച്ചയില്ലെന്നും ഔദ്യോഗിക രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുമെന്നുമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. കാശ്‌മീരിനായി പ്രത്യേക വികസന പാക്കേജ് പ്രഖ്യാപിക്കാനും വ്യവസായ സംഗമം നടത്താനും കേന്ദ്ര സർക്കാർ ആലോചനയുണ്ട്.

      First published:
      )}