HOME » NEWS » India » RSS REPLY TO RAHUL GANDHI AND SAYS MORE THAN 80K CHRISTIANS AND MUSLIMS IN VIDYABHARATI SCHOOLS

'വിദ്യാഭാരതി സ്കൂളുകളിൽ എൺപതിനായിരത്തിലധികം ക്രിസ്ത്യൻ, മുസ്ലിം വിദ്യാർത്ഥികൾ'; രാഹുൽ ഗാന്ധിക്ക് ആർഎസ്എസിന്റെ മറുപടി

എൺപതിനായിരത്തോളം ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിദ്യാഭാരതി സ്കൂളുകളിൽ പഠിക്കുന്നുണ്ടെന്നും അതു കൊണ്ടു തന്നെ തീവ്ര സ്വഭാവമുള്ള മദ്രസകളിൽ നിന്നും അത് വ്യത്യസ്തമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

News18 Malayalam | news18
Updated: March 3, 2021, 10:27 PM IST
'വിദ്യാഭാരതി സ്കൂളുകളിൽ എൺപതിനായിരത്തിലധികം ക്രിസ്ത്യൻ, മുസ്ലിം വിദ്യാർത്ഥികൾ'; രാഹുൽ ഗാന്ധിക്ക്   ആർഎസ്എസിന്റെ മറുപടി
Rahul Gandhi
  • News18
  • Last Updated: March 3, 2021, 10:27 PM IST
  • Share this:
ന്യൂഡൽഹി: തീവ്ര നിലപാടുള്ള പാകിസ്ഥാൻ മദ്രസകളെ ആർ എസ് എസ് വിദ്യാലയങ്ങളോട് ഉപമിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി വിദ്യാഭാരതി. കുട്ടികളുടെ ഉന്നമനത്തിനായി ഇന്ത്യയിലുടനീളമുള്ള വിദ്യാഭാരതി സ്കൂളുകൾ നൽകുന്ന സംഭാവനകളെ എടുത്തുകാട്ടിയാണ് ബുധനാഴ്ച വിദ്യാഭാരതി വാർത്താക്കുറിപ്പ് ഇറക്കിയത്.

രാജ്യമെമ്പാടും വിദ്യാഭാരതി സ്കൂളുകൾ നടത്തുന്ന വിദ്യാ ഭാരതി അഖിൽ ഭാരതിയ ശിഖ സൻസ്താൻ തങ്ങളുടെ സ്ഥാപനങ്ങളെ അക്കാദമിക് വിദഗ്ദർ നിരവധി തവണ പ്രശംസിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജാതി, മത, സമുദായ ചിന്തകൾക്ക് അതീതമായി രാജ്യസ്നേഹവും സമൂഹത്തിനോട് പ്രതിബദ്ധതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് തങ്ങൾ ലക്ഷ്യം വയ്‌ക്കുന്നതെന്നും പ്രസ്താവനയിൽ വിദ്യാഭാരതി വ്യക്തമാക്കി.

രാഷ്ട്രീയം മതിയാക്കി 'ചിന്നമ്മ'; തെരഞ്ഞെടുപ്പിന് മുമ്പേ തോൽവി സമ്മതിച്ച് ജയലളിതയുടെ തോഴി ശശികല

എൺപതിനായിരത്തോളം ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിദ്യാഭാരതി സ്കൂളുകളിൽ പഠിക്കുന്നുണ്ടെന്നും അതു കൊണ്ടു തന്നെ തീവ്ര സ്വഭാവമുള്ള മദ്രസകളിൽ നിന്നും അത് വ്യത്യസ്തമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കണ്ണൂർ കണ്ണുപുരത്ത് എടിഎമ്മുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ

ചൊവ്വാഴ്ചയാണ് വയനാട് എം പിയായ രാഹുൽ ഗാന്ധി ആർ എസ് എസിന് എതിരം ആരോപണവുമായി രംഗത്ത് എത്തിയത്. യു എസിലെ കോർനൽ സർവകലാശാലയിലെ പ്രൊഫസറും ഇന്ത്യയുടെ മുൻ ചീഫ് ഇക്കണോമിക് അഡ്വൈസറുമായ കൗശിക് ബസുവുമായി നടത്തിയ സംഭാഷണത്തിലാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തങ്ങളുടെ സ്കൂളുകളിലൂടെ ആർ എസ് എസ് ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചത്. ആർ എസ് എസിന്റെ സ്കൂളുകൾ പാകിസ്ഥാനിലെ തീവ്ര മുസ്ലിങ്ങളുടെ മദ്രസകൾക്ക് സമാനമാണെന്നും ആയിരുന്നു ആരോപണം.

'നാട് നന്നാകാൻ യു ഡി എഫ്'; തെരഞ്ഞെടുപ്പിന് സജ്ജമായി UDF; പ്രചാരണ വാക്യമായി

അതേസമയം, വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ മുൻ കോൺഗ്രസ് അധ്യക്ഷൻ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് നിരവധി ബി ജെ പി, വി എച്ച് പി നേതാക്കൾ രംഗത്തെത്തി. അതേസമയം, രാഹുൽ ഗാന്ധി ഒരു വിഡ്ഢിയാണെന്ന് തനിക്ക് മനസിലായതായി ബി ജെ പി എം പി രാകേഷ് സിൻഹ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

ആർ എസ് എസുമായി ഓർത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച; തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

തന്റെ പ്രസ്താവനയിലൂടെ അദ്ദേഹം ഇന്ത്യൻ ജനതയെ അപമാനിക്കുകയും പാകിസ്ഥാൻ ജിഹാദിനെ  നിയമ വിധേയമാക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. 23 കോൺഗ്രസ് നേതാക്കൾ കോൺഗ്രസിനെ വിമർശിച്ചതിനാൽ ആ ഒരു പ്രശ്നം കോൺഗ്രസിൽ നിലനിൽക്കുന്നു. അത്തരം കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്നും ബി ജെ പി എം പി ആരോപിച്ചു.
Published by: Joys Joy
First published: March 3, 2021, 10:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories