• HOME
  • »
  • NEWS
  • »
  • india
  • »
  • RSS RULE OUT PANCHAJANYA ARTICLE ON INFOSYS AND SAID IT WAS NOT THE OPINION OF SANGH

ഇൻഫോസിസിനെ കുറിച്ചുള്ള പാഞ്ചജന്യ ലേഖനം; സംഘടനയുടെ അഭിപ്രായമല്ലെന്ന് ആർഎസ്എസ്

ഇൻഫോസിസ് ഇന്ത്യയുടെ പുരോഗതിക്ക് 'പ്രധാന സംഭാവന' നൽകുന്ന ഐ ടി കമ്പനിയാണ്. പാഞ്ചജന്യ പ്രസിദ്ധീകരിച്ച ലേഖനം ആ മാസികയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുത്തരുതെന്നും ആർഎസ്എസ് വക്താവ് സുനിൽ അംബേക്കർ

sunil-ambekar

sunil-ambekar

  • Share this:
    ഇൻഫോസിസിന് ദേശവിരുദ്ധ അജണ്ടയുണ്ടെന്ന പാഞ്ചജന്യ മാസികയിലെ ലേഖനം ആർഎസ്എസിന്‍റെ അഭിപ്രായമല്ലെന്ന് സംഘടനയുടെ വക്താവ് സുനിൽ അംബേദ്കർ ട്വീറ്റ് ചെയ്തു. ഇൻഫോസിസ് ഇന്ത്യയുടെ പുരോഗതിക്ക് 'പ്രധാന സംഭാവന' നൽകുന്ന ഐ ടി കമ്പനിയാണ്. പാഞ്ചജന്യ പ്രസിദ്ധീകരിച്ച ലേഖനം ആ മാസികയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുത്തരുതെന്നും ആർഎസ്എസിന്റെ അഖിലേന്ത്യാ പബ്ലിസിറ്റി ഇൻചാർജ് കൂടിയായ സുനിൽ അംബേക്കർ ട്വീറ്റിൽ വ്യക്തമാക്കി.

    സുനിൽ അംബേക്കർ ട്വിറ്ററിൽ കുറിച്ചു, “ഒരു ഇന്ത്യൻ കമ്പനി എന്ന നിലയിൽ ഇൻഫോസിസിന് ഇന്ത്യയുടെ പുരോഗതിയിൽ കാര്യമായ സംഭാവനയുണ്ട്. ഇൻഫോസിസ് നടത്തുന്ന പോർട്ടലിനെക്കുറിച്ച് ചില പ്രശ്നങ്ങൾ ഉണ്ട്, എന്നാൽ പാഞ്ചജന്യയിൽ ഈ പശ്ചാത്തലത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ രചയിതാവിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്. പാഞ്ചജന്യം ആർഎസ്എസിന്റെ മുഖപത്രമല്ല, അതിൽ പറഞ്ഞിരിക്കുന്ന ലേഖനമോ അഭിപ്രായങ്ങളോ സംഘവുമായി ബന്ധപ്പെടുത്തരുത്.


    പാഞ്ചജന്യയിൽ പ്രസിദ്ധീകരിച്ച വിവാദമായ ലേഖനം ഇൻഫോസിസിനെ കടന്നാക്രമിച്ചു കൊണ്ടുള്ളതായിരുന്നു. "ഒരു ദേശവിരുദ്ധ ശക്തി ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ വ്രണപ്പെടുത്താൻ ശ്രമിക്കുന്നുണ്ടോ" എന്ന ചോദ്യമാണ് ലേഖനത്തിൽ ഉയർത്തിയത്. പാഞ്ചജന്യയുടെ ഏറ്റവും പുതിയ പതിപ്പിൽ, ഇൻഫോസിസിന്റെ 'സാഖ് ഓർ അഘാത്' (പ്രശസ്തിയും നാശവും) എന്നതിനെക്കുറിച്ചുള്ള നാല് പേജുള്ള കവർ സ്റ്റോറിയും ഇൻഫോസിസ് "നക്സലൈറ്റുകളെയും ഇടതുപക്ഷക്കാരെയും തുക്ഡെ-തുക്ഡെ സംഘങ്ങളെയും" സഹായിച്ചതായി നിരവധി തവണ ലേഖനത്തിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. ജി എസ് ടിയിലും അത് വികസിപ്പിച്ച പുതിയ ആദായനികുതി പോർട്ടലിലുമുള്ള തകരാറുകൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ്, പാഞ്ചജന്യ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയെ 'ഉഞ്ചി ഡുകൻ, ഫിക പക്വാൻ' (വലിയ നിലവിളിയും ചെറിയ കമ്പിളിയും) എന്ന് വിശേഷിപ്പിച്ചത്. ഈ ലേഖനങ്ങളൊക്കെ വലിയ തോതിൽ ചർച്ചയായി മാറുകയും ചെയ്തിരുന്നു.

    "ഇൻഫോസിസ് വികസിപ്പിച്ച ജി എസ് ടിയിലും ആദായനികുതി റിട്ടേൺ പോർട്ടലുകളിലുമുള്ള തകരാറുകൾ കാരണം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുള്ള നികുതിദായകരുടെ വിശ്വാസം തകർന്നു. ഇൻഫോസിസ് വഴിയുള്ള ഏതെങ്കിലും ദേശവിരുദ്ധ ശക്തി ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ വ്രണപ്പെടുത്താൻ ശ്രമിക്കുന്നുണ്ടോ? എന്ന് പാഞ്ചജന്യയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചോദിക്കുന്നു. ഇൻഫോസിസ് "വിദേശ ഉപഭോക്താക്കൾക്ക് സമാനമായ മോശം സേവനം നൽകുമോ" എന്നും ലേഖനത്തിൽ ചോദ്യമുയർന്നു.
    Published by:Anuraj GR
    First published:
    )}