നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • RSS Report | 2024 ൽ വിജയിക്കണമെങ്കിൽ ബിജെപി സംഘടന വിപുലീകരിക്കണം; മുഴുവൻ സമയ പ്രവർത്തകരെ റിക്രൂട്ട് ചെയ്യും: ആർഎസ്എസ് റിപ്പോർട്ട്

  RSS Report | 2024 ൽ വിജയിക്കണമെങ്കിൽ ബിജെപി സംഘടന വിപുലീകരിക്കണം; മുഴുവൻ സമയ പ്രവർത്തകരെ റിക്രൂട്ട് ചെയ്യും: ആർഎസ്എസ് റിപ്പോർട്ട്

  ആർഎസ്എസിന്റെ വിശകലനം അനുസരിച്ച്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കൂലിയ്‌ക്കെടുത്ത പ്രവർത്തകരെ അമിതമായി ആശ്രയിച്ചതാണ് ബിജെപിയ്ക്ക് വലിയ തിരിച്ചടി ലഭിക്കാൻ കാരണമായത്

  BJP

  BJP

  • Share this:
   അരൂപ് ദത്ത

   കൊൽക്കത്ത: 2024 ലെ തെരഞ്ഞെടുപ്പിൽ (Election 2024) വിജയം കൊയ്യണമെങ്കിൽ സംഘടന വിപുലീകരിക്കണമെന്ന് ആർഎസ്എസിന്റെ (RSS) ആഭ്യന്തര വിശകലനം. വാടകയ്‌ക്കെടുത്ത പ്രവർത്തകരെക്കൊണ്ട് മാത്രം സംസ്ഥാനങ്ങളിൽ ഭരണത്തിലെത്താൻ കഴിയില്ലെന്നും അഭിപ്രായമുയർന്നു.

   ബിജെപിയെ ചലിപ്പിക്കുന്ന പ്രധാന ശക്തി ആർഎസ്എസ് ആണ്. സംഘടനയെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആർഎസ്എസ് പ്രവർത്തനമണ്ഡലത്തിലേക്ക് ഇറങ്ങുന്നതും അതുകൊണ്ടാണ്. പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ കർണാടകയിൽ വെച്ച് നടന്ന സംഘത്തിന്റെ അഖിലേന്ത്യാ യോഗത്തിൽ വിശകലനത്തിന് വിധേയമായി.

   ആർഎസ്എസിന്റെ വിശകലനം അനുസരിച്ച്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കൂലിയ്‌ക്കെടുത്ത പ്രവർത്തകരെ അമിതമായി ആശ്രയിച്ചതാണ് ബിജെപിയ്ക്ക് വലിയ തിരിച്ചടി ലഭിക്കാൻ കാരണമായത്. ശരിയായ പ്രവർത്തകരെ കണ്ടെത്താൻ അവലംബിച്ച തിരഞ്ഞെടുപ്പ് പ്രക്രിയയും പാളിപ്പോയതായി ആർഎസ്എസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

   സംഘടനയെ വിപുലീകരിക്കാൻ യുവാക്കളെ മുഴുവൻ സമയ പ്രവർത്തകരായി റിക്രൂട്ട് ചെയ്യാൻ ആർഎസ്എസ് തീരുമാനിച്ചു. മുൻസിപ്പൽ പ്രദേശങ്ങളിൽ ഓരോ പത്തോ പതിനഞ്ചോ വാർഡുകൾ കൈകാര്യം ചെയ്യാൻ ഒരു മുഴുവൻ സമയ പ്രവർത്തകനെ നിയോഗിക്കാനാണ് ആലോചിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ബ്ലോക്ക് തലത്തിലാകും ഒരു പ്രവർത്തകനെ നിയോഗിക്കുക. മാർച്ചിൽ നടക്കാൻ പോകുന്ന ആർഎസ്എസിന്റെ അഖിലേന്ത്യാ യോഗത്തിൽ ഈ നിർദ്ദേശങ്ങൾക്ക് അംഗീകാരം ലഭിച്ചാൽ റിക്രൂട്ട്മെന്റ് ആരംഭിക്കും.

   2024 ന് മുമ്പായി എല്ലാ വാർഡുകളിലും സാന്നിധ്യമെത്തുക എന്നത് പ്രയാസകരമാണെന്ന് സംഘടനയുടെ ഭാഗമായ പലരും കരുതുന്നുണ്ട്. പശ്ചിമ ബംഗാളിൽ 2019 ൽ 2200 സംഘപരിവാർ ശാഖകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ, മഹാമാരിയെത്തുടർന്ന് ശാഖകളുടെ എണ്ണം 1500 ആയി കുറഞ്ഞു. സജീവമായി പ്രവർത്തിക്കുന്ന 300 ശാഖകൾ മാത്രമേ ഉള്ളൂ. എന്നാൽ, സജീവമായി പ്രവർത്തിക്കുന്ന ശാഖകളുടെ എണ്ണം 300 ൽക്കൂടില്ലെന്നും ഈ കണക്കുകളിലും അവ്യക്തത ഉണ്ടെന്നുമാണ് സംഘടന കണക്കാക്കുന്നത്.

   പശ്ചിമ ബംഗാളിൽ 117 മുൻസിപ്പൽ കോർപ്പറേഷനുകളും മുൻസിപ്പാലിറ്റികളുമാണ് ഉള്ളത്. ആകെ ബ്ലോക്കുകളുടെ എണ്ണം 341 ആണ്.പശ്ചിമ മിഡ്‌നാപ്പൂരിലെ രാംജിബൻപൂർ, ഖിർപ്പായ്, കൂച്ച്ബെഹറിലെ മെഖ്ലീഗഞ്ച് എന്നിങ്ങനെ എട്ടോ പത്തോ വാർഡുകളുള്ള മുൻസിപ്പാലിറ്റികളും കൊൽക്കത്ത, ഹൗറ, അസൻസോൾ എന്നിങ്ങനെ നൂറോ അതിലധികമോ വാർഡുകളുള്ള മുൻസിപ്പാലിറ്റികളും സംസ്ഥാനത്തുണ്ട്. അതിന്റെ ഫലമെന്നോണം ആയിരക്കണക്കിന് വാർഡുകളിലും 344 ബ്ലോക്കുകളിലും 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പായി സംഘടന രൂപീകരിക്കേണ്ടതുണ്ട്.

   ഈ പ്രദേശങ്ങളിൽ 40 ശതമാനത്തോളം വരുന്ന ഭാഗങ്ങളിൽ സംഘടന രൂപീകരിക്കുന്നതിൽ ആർഎസ്എസ് വിജയിച്ചിട്ടുണ്ട്. 1920 മുതൽ 100 വർഷക്കാലം പശ്ചിമ ബംഗാളിൽ സംഘടനയുടെ വളർച്ച 40 ശതമാനമായിരുന്നു. കണക്കുകൾ വെച്ച് നോക്കിയാൽ വാർഡുകളിലെയും ബ്ലോക്കുകളിലെയും അവശേഷിക്കുന്ന 60 ശതമാനം പ്രദേശത്ത് കൂടി സംഘടന വളർത്താൻ ഇനിയും 60 വർഷം സമയമെടുക്കും. രാഷ്ട്രീയത്തിൽ കേവല സംഖ്യകളുടെ കണക്കിന് പ്രസക്തിയില്ലെങ്കിലും മൂന്ന് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം നിറവേറ്റുക എന്നത് ഒരു പേടിസ്വപ്നം തന്നെയാണ്.
   Published by:Anuraj GR
   First published:
   )}