ശബരിമലയിലെ ആരാധനയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമപരമായ പുനർ വിചിന്തനം ഭരണഘടന നൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ അന്തസത്തയെ തകർക്കുന്നതാണെന്ന് ആർ.എസ് എസ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായത്തിന് പരമമായ പരിഗണന നൽകുകയും ചെയ്യണമെന്നും സംഘടനയുടെ ട്വീറ്റിൽ പറയുന്നു.
ആർ എസ് എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് അരുൺകുമാറാണ് ഇത് സംബന്ധിച്ച് പ്രസ്‍താവന ഇറക്കിയിരിക്കുന്നത്.
परंपराओं और रीति-रिवाजों से जुड़े मामले आस्था और विश्वास के मुद्दे हैं। शबरीमला मंदिर में एक विशेष आयु वर्ग की महिलाओं के प्रवेश पर प्रतिबंध से लिंग असमानता या भेदभाव का कोई संबंध नहीं है, तथा यह प्रतिबंध केवल देवता की विशिष्टता के कारण है। pic.twitter.com/a3UQy0pFkO
" പാരമ്പര്യത്തെയും ആചാരത്തെയും സംബന്ധിക്കുന്ന കാര്യങ്ങൾ വിശ്വാസത്തിന്‍റെയും ആരാധനാ വിശ്വാസത്തിന്‍റെയും വിഷയമാണ്. ശബരിമലയിൽ ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് ലിംഗ അസമത്വവുമായോ വിവേചനവുമായോ യാതൊരു ബന്ധവുമില്ല. അത് അവിടത്തെ പ്രതിഷ്ടയുടെ പ്രത്യേകത ഒന്നു കൊണ്ടു മാത്രമാണ്. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമപരമായ പുനർ വിചിന്തനം ഭരണഘടന നൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ അന്തസത്തയെ തകർക്കുന്നതാണെന്നാണ് ഞങ്ങളുടെ ഉറച്ച കാഴ്ചപ്പാട്. മാത്രവുമല്ല, ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായത്തിന് പരമമായ പരിഗണന നൽകുകയും ചെയ്യണം. പുനഃപരിശോധനാ ഹർജി ഫയലിൽ സ്വീകരിക്കാനും ഇക്കാര്യം ഒരു വിശാല ഭരണഘടനാ ബെഞ്ചിന് വിടാനുമുള്ള സുപ്രീം കോടതിയുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയുന്നു,' പ്രസ്താവനയിൽ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.