HOME /NEWS /India / മകനെ അവസാനമായൊന്ന് കാണാൻ മുൻ കരസേനാ ഉദ്യോഗസ്ഥനും ഭാര്യയും കാറോടിച്ച് എത്തിയത് 2200 കിലോമീറ്റർ

മകനെ അവസാനമായൊന്ന് കാണാൻ മുൻ കരസേനാ ഉദ്യോഗസ്ഥനും ഭാര്യയും കാറോടിച്ച് എത്തിയത് 2200 കിലോമീറ്റർ

navjoth singh bal

navjoth singh bal

Lock Down Life | കരസേനവിമാനത്തിൽ പോകാനുള്ള ശ്രമം വിഫലമായതോടെയാണ് കർണെയ്ൽ സിങ് ഡൽഹിയിൽനിന്ന് ഭാര്യയ്ക്കൊപ്പം കാറിൽ ബംഗളുരുവിലേക്ക് തിരിച്ചത്..

  • Share this:

    ലോക്ക് ഡൌൺ കാലത്തെ ജീവിതം പലർക്കും പലതരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കാൻസർ ബാധിച്ച് മരിച്ച കരസേനാ കമാൻഡറായ മകന്‍റെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി 2200 കിലോമീറ്റർ കാറോടിച്ചുവരേണ്ടിവന്നു മുൻകരസേനാ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും.

    ബംഗളുരുവിൽ മരിച്ച മകൻ നവജ്യോത് സിങ് ബാലിനെ അവസാനമായൊന്ന് കാണാൻ പലവഴിയും നോക്കി ലഫ് കേണൽ(റിട്ട) കർണെയ്ൽ സിങ് ബാലും ഭാര്യ രമീന്ദർ കൌറും. ഇടയ്ക്ക് സേനാവിമാനത്തിൽ കൊണ്ടുപോകാനുള്ള ശ്രമവുമുണ്ടായി.

    എന്നാൽ വിമാനം വിട്ടുകൊടുക്കുന്നതുസംബന്ധിച്ച് ആഭന്തര-പ്രതിരോധമന്ത്രാലയങ്ങളുടെ നടപടി വൈകിയതോടെ കർണെയ്ൽ സിങ് കാറിൽ യാത്ര തിരിക്കുകയായിരുന്നു. മൂന്നുദിവസം നീണ്ട യാത്രയ്ക്കൊടുവിൽ ഡൽഹിയിൽനിന്ന് 2200 കിലോമീറ്റർ താണ്ടി ശനിയാഴ്ച രാത്രിയോടെ ഇവർ ബംഗളുരുവിൽ എത്തുകയായിരുന്നു.

    You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]

    ഏപ്രിൽ ഒമ്പതിന് ബംഗളുരുവിലെ മിലിട്ടറി ആശുപത്രിയിലാണ് നവജ്യോത് സിങ് ബാൽ അന്തരിച്ചു. രണ്ടുവർഷത്തോളമായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.

    2002ൽ കരസേനയിൽ ചേർന്ന നവ്ജോതിന് 2003ൽ കശ്മീരി​ലെ ഭീകരര്‍ക്കെതിരായ പോരാട്ടത്തിനാണ് ശൗര്യചക്ര നേടിയിട്ടുണ്ട്. കരസേനയിലെ ഭീകരവിരുദ്ധവിഭാഗമായ പാരാ സ്പെഷ്യൽ ഫോഴ്സസ് രണ്ടാം യൂണിന്‍റെ കമാൻഡിങ് ഓഫീസറായിരുന്നു അദ്ദേഹം. അർതിയാണ് നവജ്യോതിന്‍റെ ഭാര്യ.

    First published:

    Tags: Bangaluru, Delhi, Funeral ceremony, Indian army, Lock down, Rtd army officer