2000 രൂപയുടെ ഒറ്റനോട്ട് പോലും ഈ സാമ്പത്തികവർഷം RBI അച്ചടിച്ചിട്ടില്ല; വിവരാവകാശ റിപ്പോർട്ട്

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 കോടിയിലധികം വ്യാജ കറൻസി നോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് സർക്കാർ ജൂണിൽ വ്യക്തമാക്കിയിരുന്നു

News18 Malayalam | news18
Updated: October 15, 2019, 10:48 PM IST
2000 രൂപയുടെ ഒറ്റനോട്ട് പോലും ഈ സാമ്പത്തികവർഷം RBI അച്ചടിച്ചിട്ടില്ല; വിവരാവകാശ റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 15, 2019, 10:48 PM IST
  • Share this:
ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിയതായി റിപ്പോർട്ട്. വിവരാവകാശ രേഖയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്പത്തികവർഷം 2000 രൂപയുടെ ഒരു നോട്ടു പോലും ഇതുവരെ അച്ചടിച്ചിട്ടില്ലെന്നും മറുപടിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

2016 നവംബറിൽ സർക്കാർ നോട്ടു നിരോധനത്തിന്‍റെ ഭാഗമായി 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ നിരോധിച്ചിരുന്നു. കള്ളനോട്ടും കുഴൽപ്പണവും തുടച്ചു നീക്കുന്നതിന്‍റെ ഭാഗമായിട്ട് ആയിരുന്നു സർക്കാരിന്‍റെ ഈ നീക്കം. നോട്ടു നിരോധനത്തിനു ശേഷമായിരുന്നു 2000ത്തിന്‍റെ നോട്ട് അച്ചടിച്ചത്.

2016 - 17 സാമ്പത്തികവർഷത്തിൽ 2,000 രൂപയുടെ 3,542.991 ദശലക്ഷം നോട്ടുകൾ അച്ചടിച്ചതായി വിവരാവകാശ നിയമത്തിന് നൽകിയ മറുപടിയിൽ റിസർവ് ബാങ്ക് അറിയിച്ചു. ഈ സംഖ്യ 2017-18ൽ 111.507 ദശലക്ഷം നോട്ടുകളായി കുറഞ്ഞു. 2018-19 ൽ ഇത് 46.690 ദശലക്ഷം നോട്ടുകളായി കുറച്ചതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

കൊൽക്കത്ത വിട്ട് ഡൽഹിയിൽ എത്തിയ ഗാംഗുലി ബിസിസിഐ വഴി ബിജെപിയിലേക്കോ ?

ഉയർന്ന മൂല്യമുള്ള നോട്ടുകൾ നീക്കം ചെയ്തത് കള്ളപ്പണക്കാർക്കുള്ള ശക്തമായ തിരിച്ചടി ആയിരിക്കുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ കള്ളപ്പണ ഇടപാടുകൾ നടത്തുന്നത് കൂടുതൽ ദുഷ്കരമായി തീരുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗികമായ വിലയിരുത്തലിൽ 2000 രൂപയുടെ നോട്ടുകൾ ഒരുപാട് അച്ചടിക്കുന്നത് സർക്കാരിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ തകർക്കുമെന്നാണ് പറയുന്നത്. കാരണം, കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ ആവശ്യങ്ങൾക്ക് ഇത് സഹായകമാകും എന്നതാണ് ഇതിന് കാരണം. ആന്ധ്രാപ്രദേശ് - തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞയിടെ കണക്കിൽപ്പെടാത്ത ആറുകോടി രൂപയുടെ 2000 ത്തിന്‍റെ നോട്ട് പിടിച്ചെടുത്തിരുന്നു.

രണ്ടായിരം രൂപ നോട്ടുകളുടെ ചംക്രമണത്തിൽ ക്രമാനുഗതമായി കുറവു വരുത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. 2018 മാർച്ച് അവസാനം 3,363 ദശലക്ഷം ഉയർന്ന മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു - മൊത്തം കറൻസിയുടെ 3.3% വിപണിയിൽ ചംക്രമണത്തിലും 37.3% മൂല്യത്തിന്‍റെ അടിസ്ഥാനത്തിലുമാണ് കണക്കു കൂട്ടുന്നത്.2019 സാമ്പത്തിക വർഷത്തിൽ ഈ സംഖ്യ 3,291 ദശലക്ഷമായി കുറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 കോടിയിലധികം വ്യാജ കറൻസി നോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് സർക്കാർ ജൂണിൽ വ്യക്തമാക്കിയിരുന്നു.

First published: October 15, 2019, 10:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading