• HOME
  • »
  • NEWS
  • »
  • india
  • »
  • Boarding Denied | RTPCR കാലാവധി ഒരു മിനിട്ട് മുമ്പ് അവസാനിച്ചു; ഗര്‍ഭിണിയുടെയും കുടുംബത്തിന്റെയും യാത്ര നിഷേധിച്ച് Indigo

Boarding Denied | RTPCR കാലാവധി ഒരു മിനിട്ട് മുമ്പ് അവസാനിച്ചു; ഗര്‍ഭിണിയുടെയും കുടുംബത്തിന്റെയും യാത്ര നിഷേധിച്ച് Indigo

RT-PCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുകളുടെ 48 മണിക്കൂർ സാധുത ഒരു മിനിറ്റ് മുമ്പ് കഴിഞ്ഞുവെന്ന് ആരോപിച്ച് അവർക്ക് ബോർഡിങ് നിഷേധിച്ചത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിദേശ യാത്രകൾക്ക് എല്ലാ രാജ്യങ്ങളുംആർടിപിസിആർ (RT-PCR) നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. 48 മണിക്കൂറാണ് ഒരു RT-PCR ടെസ്റ്റിന്റെ കാലാവധിയായി കണക്കാക്കപ്പെടുന്നത്. RT-PCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുകളുടെ 48 മണിക്കൂർ സാധുത ഒരു മിനിറ്റ് മുമ്പ് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരടങ്ങുന്ന കുടുംബത്തെ ദുബായിലേക്കുള്ള (Dubai) ഇൻഡിഗോ (Indigo) വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.

    ഈ വർഷം ഒക്ടോബർ ഒൻപതിന് ബംഗളുരുവിലെ നന്ദിദുർഗ റോഡിലെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ഗർഭിണിയായ റുഖ്സർ മേമനും (28 ) ഭർത്താവ് സുഹൈൽ സയ്യിദും (39) അമ്മ മമ്താസ് മുനവറും(63 ). ഉച്ചക്ക് 1.15 ന് ബെംഗലൂരുവിൽ നിന്ന് ദുബായിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റ് 6E 95ൽ യാത്ര ചെയ്യാനായി ചൊവ്വാഴ്ച രാവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുകയായിരുന്നു അവർ. വിമാനത്താവളത്തിൽ 3,000 രൂപയുടെ റാപ്പിഡ് RT-PCR ടെസ്റ്റുകൾ നടത്തിയിട്ടും അവരെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. യു.എ.ഇയിലേക്ക് പോകുന്ന എല്ലാ ഇന്ത്യൻ യാത്രക്കാരും ഈ പ്രീ-ഡിപ്പാർച്ചർ ടെസ്റ്റ് പാസ്സാകണം. കൂടാതെ 48 മണിക്കൂറിനിടയിൽ ചെയ്ത ആർ.ടി-പിസിആർ നെഗറ്റീവ് റിപ്പോർട്ടുകൾ കൈവശം വയ്ക്കുകയും വേണം.

    യു.എ.ഇ യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ടിന്റെ ആവശ്യകത അനുസരിച്ച്, 13 ആഴ്ച ഗർഭിണിയായ റുഖ്സാർ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരും എയർപോർട്ടിന് പുറത്ത് റാപ്പിഡ് RT-PCR ടെസ്റ്റുകൾ നടത്തുകയും ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഇൻഡിഗോ ചെക്ക്-ഇൻ കൗണ്ടറിൽ എത്തുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും ചെയ്തു. അപ്പോഴാണ് RT-PCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുകളുടെ 48 മണിക്കൂർ സാധുത ഒരു മിനിറ്റ് മുമ്പ് കഴിഞ്ഞുവെന്ന് ആരോപിച്ച് അവർക്ക് ബോർഡിങ് നിഷേധിച്ചത്.

    " RT-PCR ടെസ്റ്റ് റിപ്പോർട്ടുകൾക്കായി ഞായറാഴ്ച ഉച്ചക്ക് 1.15 നാണ് ഞങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചത്. എന്നാൽ ചൊവ്വാഴ്ച ഉച്ചക്ക് 1.15 ന് വിമാനത്തിന് ഞങ്ങൾക്ക് ബോർഡിംഗ് നിഷേധിക്കപ്പെട്ടു," ദുബായ് ആസ്ഥാനമായുള്ള ആരോഗ്യ ഇൻഷുറൻസ് സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന സുഹൈൽ പറഞ്ഞു. സാമ്പിൾ ശേഖരിക്കുന്ന സമയം മുതലുള്ള 48 മണിക്കൂർ കാലയളവാണ് എയർലൈൻ കണക്കാക്കുന്നത്.

    Also Read-Farm Laws Rolled Back: കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന പഴയ ട്വീറ്റ് ഓർമിപ്പിച്ച് രാഹുൽ ഗാന്ധി; വിജയാഘോഷത്തിൽ കർഷകർ

    ഉച്ചക്ക് 1.15 ന് വിമാനം പുറപ്പെടുമ്പോഴേക്കും അവരുടെ ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടുകൾ 48 മണിക്കൂറുകളും കഴിഞ്ഞ് ഒരു മണിക്കൂർ കൂടി പൂർത്തിയാകുമെന്ന് ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് കുടുംബത്തോട് പറഞ്ഞു. "ഞങ്ങൾ വിമാനത്താവളത്തിൽ എത്തിയത് 48 മണിക്കൂർ കാലാവധി അവസാനിക്കുന്നതിന് മുമ്പാണെന്നും ആരോഗ്യപരമായി ഒരു കുഴപ്പവും ഇല്ലാത്തതിനാൽ ഞങ്ങളെ ദയവായി പരിഗണിക്കാൻ എയർപോർട്ടിലെ ഇൻഡിഗോ മാനേജറോട് അഭ്യർത്ഥിച്ചു. എന്റെ ഗർഭിണിയായ ഭാര്യയും പ്രായമായ അമ്മയും തനിയ്ക്കൊപ്പമുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ജീവനക്കാർ ഞങ്ങളോട്, പ്രത്യേകിച്ച് എയർലൈൻ മാനേജർ മോശമായി പെരുമാറിയെന്നും. മൂന്ന് മണിക്കൂറോളം ഞങ്ങൾക്ക് അവിടെ കാത്തിരിക്കേണ്ടി വന്നുവെന്നും ഒടുവിൽ ഞങ്ങൾക്ക് ബോർഡിംഗ് നിഷേധിച്ചുവെന്നും" സുഹൈൽ പറഞ്ഞു.

    എന്നാൽ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിക്കുകയാണ് ചെയ്തതെന്ന് ഇൻഡിഗോ ജീവനക്കാർ വ്യക്തമാക്കി. അപമാനവും സാമ്പത്തിക നഷ്ടവും അനുഭവിക്കേണ്ടി വന്ന സംഭവത്തിൽ കുടുംബം ഇൻഡിഗോയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: