ന്യൂഡൽഹി: ക്യാബിനറ്റ് മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് ശിവസേനയിലെ ഏക മുസ്ലിം എംഎൽഎ അബ്ദുൽ സത്താർ മഹാരാഷ്ട്ര സർക്കാരിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്. എന്നാൽ ശിവസേന ഈ റിപ്പോർട്ടുകളെ തള്ളി രംഗത്ത് വന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപേ പാർട്ടിയിലെത്തിയ അബ്ദുൽ സത്താർ സഹമന്ത്രിസ്ഥാനം മാത്രം കിട്ടിയതിൽ അസംതൃപ്തനായിരുന്നുവെന്നും ക്യാബിനറ്റ് പദവി ആഗ്രഹിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ട്.
സിലോദ് നിയോജക മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ അബ്ദുള്‍ സത്താര്‍ 2014ല്‍ കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരിലും മന്ത്രിയായിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട അദ്ദേഹം ശിവസേനയില്‍ ചേരുകയായിരുന്നു.
Also Read- മുൻ IAS ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് യുപി പൊലീസ് കസ്റ്റഡിയിൽ
രാജി അഭ്യൂഹങ്ങൾ തള്ളി ശിവസേനയുടെ രാജ്യസഭാ എംപി അനിൽ ദേശായി രംഗത്ത് വന്നു. അബ്ദുൽ സത്താർ രാജി വെച്ചിട്ടില്ലെന്നും രാജി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് ഒരു രാജികത്തും ലഭിച്ചിട്ടില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡിയിൽ വകുപ്പ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഭാസ്കർ ജാദവ്, പ്രതാപ് സർനായിക്, സഞ്ജയ് റാവത്തിന്റെ സഹോദരൻ സുനിൽ റാവത്ത്, പ്രകാശ് അബിത്കർ, തനാജി സാവന്ത് തുടങ്ങിയ ശിവസേന എംഎൽഎമാർ മന്ത്രി പദവി കിട്ടാത്തതിൽ നിരാശ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.