• HOME
  • »
  • NEWS
  • »
  • india
  • »
  • ഒളിച്ചോടിയ കമിതാക്കൾ സംരക്ഷണം തേടിയെത്തി; മാസ്ക്ക് ധരിക്കാത്തതിന് 10000 രൂപ പിഴ ഈടാക്കി കോടതി!

ഒളിച്ചോടിയ കമിതാക്കൾ സംരക്ഷണം തേടിയെത്തി; മാസ്ക്ക് ധരിക്കാത്തതിന് 10000 രൂപ പിഴ ഈടാക്കി കോടതി!

വിവാഹത്തെ എതിർത്ത ഇരുവരുടെയും കുടുംബങ്ങളിൽ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചപ്പോഴാണ് വിവാഹ ചടങ്ങിനിടെ മാസ്ക്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഗുരുദാസ്പുർ: ഒളിച്ചോടി വിവാഹിതരായ ദമ്പതികൾക്ക് മാസ്ക്ക് ധരിക്കാത്തതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചൊവ്വാഴ്ച 10,000 രൂപ പിഴ ചുമത്തി. വിവാഹത്തെ എതിർത്ത ഇരുവരുടെയും കുടുംബങ്ങളിൽ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചപ്പോഴാണ് വിവാഹ ചടങ്ങിനിടെ മാസ്ക്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയത്. വിവാഹചിത്രങ്ങളിൽ മാസ്ക്ക് ധരിക്കാതെ ചടങ്ങ് നടത്തിയെന്ന് ബോധ്യമായതോടെയാണ് ഹൈക്കോടതി ജസ്റ്റിസ് ഹരി പാൽ വർമ പിഴ ചുമത്തിയത്.

    “ഇരുവരുടെയും കുടുംബങ്ങളിൽനിന്ന് സംരക്ഷണം തേടിയുള്ള ഹർജി അപേക്ഷയോടൊപ്പമുള്ള ഫോട്ടോകൾ പരിശോധിച്ചതിൽനിന്നാണ് ഇരുവരും മാസ്ക്ക് ധരിച്ചിട്ടില്ലെന്ന് വ്യക്തമായത്. ഹോഷിയാർപുർ ജില്ലാ കോടതിയിലാണ് പിഴ ഒടുക്കേണ്ടത്. പിഴയായി ലഭിക്കുന്ന തുക ഹോഷിയാർപൂരിലെ ആളുകൾക്ക് മാസ്ക് വാങ്ങി നൽകുന്നതിന് ഉപയോഗിക്കും, ”ബെഞ്ച് ഉത്തരവിട്ടു.
    TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj | കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
    "പഞ്ചാബിൽ ഇപ്പോൾ മാസ്കുകൾ നിർബന്ധമാണ്. അടിയന്തിര ആവശ്യങ്ങൾക്കായി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന മുന്നറിയിപ്പ് നിരന്തരം നൽകുന്നുണ്ട്. വൃത്തിയുള്ള തുണിയുടെ ഭാഗം ഉപയോഗിച്ച് മാസ്ക്ക് തയ്യാറാക്കാം. എല്ലാവർക്കും സുരക്ഷിതമായി തുടരാം. # കോവിഡ്_19ന് എതിരെ ഒരുമിച്ച് പോരാടുക, ”മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഫേസ്ബുക്കിൽ പോസ്റ്റ് പറഞ്ഞിരുന്നതാണ് ഇത്.

    അതേസമയം കുടുംബങ്ങളിൽനിന്ന് സംരക്ഷണം തേടിയെത്തിയ നവദമ്പതികളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാൻ ഗുരുദാസ്പൂർ എസ്എസ്പിയ്ക്ക് കോടതി നിർദേശം നൽകി.



    Published by:Anuraj GR
    First published: