കപ്പൽ മുങ്ങുന്നുവെന്ന് കണ്ട കപ്പിത്താൻ രക്ഷപെട്ട് വയനാട്ടിൽ അഭയം തേടി: രാഹുലിനെ പരിഹസിച്ച് ബിജെപി

മൂന്ന് തവണ ജയിച്ച് കയറിയ അമേഠിയിൽ ഇനി രാഹുലിന് രക്ഷയില്ല.. അവിടെ നില ഭദ്രമാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് രാഹുൽ ഗാന്ധി

news18
Updated: April 1, 2019, 10:16 AM IST
കപ്പൽ മുങ്ങുന്നുവെന്ന് കണ്ട കപ്പിത്താൻ രക്ഷപെട്ട് വയനാട്ടിൽ അഭയം തേടി: രാഹുലിനെ പരിഹസിച്ച് ബിജെപി
rahul-ravisankar prasad
  • News18
  • Last Updated: April 1, 2019, 10:16 AM IST
  • Share this:
പട്ന : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ പരിഹാസവുമായി ബിജെപി. അമേഠിയിൽ ഇനി രക്ഷയില്ലെന്ന് മനസിലാക്കിയാണ് രാഹുൽ വയനാട് തിരഞ്ഞെടുത്തതെന്നാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് പരിഹസിച്ചത്.

മൂന്ന് തവണ ജയിച്ച് കയറിയ അമേഠിയിൽ ഇനി രാഹുലിന് രക്ഷയില്ല.. അവിടെ നില ഭദ്രമാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് രാഹുൽ ഗാന്ധി.. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയും രാഹുലിന്റെ അമേഠിയും അവരുടെ കുടുംബം അടക്കിവച്ചിരുന്ന മണ്ഡലമെന്നാണ് വിശേഷിക്കപ്പെടുന്നതെങ്കിലും രാഹുൽ ഇപ്പോൾ ഭയപ്പെടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്തതെന്നുമായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ വാക്കുകൾ..

Also Read-'രാഹുൽ ഗാന്ധിയുടെ വരവിലൂടെ കോൺഗ്രസ് വൻ തരംഗമുണ്ടാക്കും': എ.കെ ആന്റണി

തന്‌റെ കപ്പൽ മുങ്ങുകയാണെന്ന് കണ്ട കപ്പിത്താൻ ഓടിരക്ഷപെട്ട് വയനാട് എന്ന അഭയ സ്ഥാനത്തെത്തിയിരിക്കുകയാണ്. 49.48 ശതമാനം ഹൈന്ദവരും ബാക്കി ന്യൂനപക്ഷങ്ങളും ഉള്ള വയനാട്, പാരമ്പര്യം കൊണ്ട് തനിക്ക് സുരക്ഷിതമായ സ്ഥലമാണെന്ന് പരിഗണിച്ചാണ് അങ്ങോട്ട് ചേക്കേറിയതെന്നായിരുന്നു മുതിർന്ന ബിജെപി നേതാവിന്റെ പരിഹാസം.

First published: April 1, 2019, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading