നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇടതുമുന്നണിയുടെ തുടർഭരണം; അഭിനന്ദനവുമായി റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി

  ഇടതുമുന്നണിയുടെ തുടർഭരണം; അഭിനന്ദനവുമായി റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി

  എൽ ഡി എഫിന്റെ ചരിത്രവിജയത്തിന്‌ നേതൃത്വം നൽകിയ പിണറായി വിജയൻ, അഞ്ച്‌ വർഷ കാലാവധി പൂർത്തീകരിച്ച്‌ അധികാരത്തിൽ തിരിച്ചുവന്ന ആദ്യ കേരള മുഖ്യമന്ത്രിയാണ്‌

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ എൽ ഡി എഫ്‌ നേടിയ തകർപ്പൻ ജയത്തെ അഭിനന്ദിച്ച് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. സിപിഎം കേന്ദ്രകമ്മിറ്റിയെയാണ് കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ റഷ്യൻ ഫെഡറേഷൻ(സിപിആർഎഫ്‌) അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചത്.

   എൽ ഡി എഫിന്റെ ചരിത്രവിജയത്തിന്‌ നേതൃത്വം നൽകിയ പിണറായി വിജയൻ, അഞ്ച്‌ വർഷ കാലാവധി പൂർത്തീകരിച്ച്‌ അധികാരത്തിൽ തിരിച്ചുവന്ന ആദ്യ കേരള മുഖ്യമന്ത്രിയാണ്‌. സി പി എമ്മിനും എൽ ഡി എഫിനും ജനപിന്തുണ വർധിച്ചുവരികയാണെന്നും തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചു.

   ജനങ്ങളുടെ സാമൂഹ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ബി ജെ പിയുടെ നയങ്ങൾക്കെതിരെ രാജ്യമെമ്പാടും, പ്രത്യേകിച്ച്‌ കേരളത്തിൽ സി പി എം നടത്തിവരുന്ന സുസ്ഥിരമായ പോരാട്ടങ്ങൾ പാർടിയെ പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയാക്കി മാറ്റി.

   കോവിഡ്‌ മഹാമാരി രൂക്ഷമാക്കിയ സാമ്പത്തിക പ്രതിസന്ധിയും ഇതു പരിഹരിക്കുന്നതിൽ കേന്ദ്ര ഭരണകൂടം പരാജയപ്പെട്ടതും ആധുനികകാല വെല്ലുവിളികളുടെ കാര്യത്തിൽ ഇന്ത്യൻ കമ്യൂണിസ്‌റ്റുകൾ ഉയർത്തിപ്പിടിക്കുന്ന സാമ്പത്തികനയമാണ്‌ ശരിയെന്ന്‌ വ്യക്തമാക്കുന്നു- സന്ദേശത്തിൽ പറഞ്ഞു.

   140> 99 സീറ്റുകൾ നേടിയാണ് പിണറായി വിജയന്‍റെ നേതൃത്വത്തിൽ എൽ ഡി എഫ് തുടർഭരണം നേടിയത്. എക്സിറ്റ് പോൾ ഫലങ്ങളും പ്രീ പോൾ സർവേകളും പ്രവചിച്ചതിനേക്കാൾ വലിയ വിജയമാണ് എൽ ഡി എഫിന് ലഭിച്ചത്. അധികാരത്തിൽ തിരിച്ചെത്താമെന്ന യു ഡി എഫ് പ്രതീക്ഷ തകർത്തുകൊണ്ടാണ് എൽ ഡി എഫ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഭരണ തുടർച്ച നേടിയത്.
   Published by:Anuraj GR
   First published:
   )}