ജെല്ലിക്കെട്ട്: റഷ്യൻ പ്രസിഡന്‍റ് പുടിൻ ജനുവരിയിൽ തമിഴ്നാട്ടിലെത്തും

ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ജെല്ലിക്കെട്ട് അരങ്ങേറുന്നത് മധുരയ്ക്ക് സമീപമുള്ള അളങ്കനല്ലൂരിലാണ്.

News18 Malayalam | news18-malayalam
Updated: October 30, 2019, 12:56 PM IST
ജെല്ലിക്കെട്ട്: റഷ്യൻ പ്രസിഡന്‍റ് പുടിൻ ജനുവരിയിൽ തമിഴ്നാട്ടിലെത്തും
കാളയെ മെരുക്കാൻ ശ്രമിക്കുന്ന ഒരു മത്സരാർത്ഥി
  • Share this:
അടുത്ത വർഷമാദ്യം തമിഴ് നാട്ടിൽ നടക്കുന്ന ജെല്ലിക്കെട്ട് കാണാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ പൊങ്കലിനൊപ്പം അരങ്ങേറുന്ന ജെല്ലിക്കെട്ട് കാണാനാണ് പുടിൻ തമിഴ്നാട്ടിലെ അളങ്കനല്ലൂരിലേക്ക് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനൊപ്പം തമിഴ് നാട്ടിലേക്ക് വരുമെന്നാണ് സൂചന.

ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ജെല്ലിക്കെട്ട് അരങ്ങേറുന്നത് മധുരയ്ക്ക് സമീപമുള്ള അളങ്കനല്ലൂരിലാണ്. ആയിരകണക്കിന് ആളുകളാണ് ജെല്ലിക്കെട്ട് കാണാനായി ഇവിടേക്ക് എത്തുന്നത്. പുടിൻ ജെല്ലിക്കെട്ട് കാണാൻ എത്തുന്ന വിവരം അനൌദ്യോഗികമായി ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതോടെ ഇവിടുത്തെ സുരക്ഷാസംവിധാനങ്ങൾ വർദ്ധിപ്പിക്കാൻ തീരുമാനമായി.

കാളക്കൂറ്റൻമാരെ തടുത്തുനിർത്തുന്ന കായികവിനോദം പോലെയാണ് ജെല്ലിക്കെട്ട് തമിഴ്നാട്ടിൽ ആചരിക്കുന്നത്. പൊങ്കലിനൊപ്പം ആഘോഷിക്കുന്ന ജെല്ലിക്കെട്ട് ഉത്സവത്തിന് തമിഴ്നാട്ടിൽ 2016ൽ സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. മൃഗസംരക്ഷണപ്രവർത്തകരുടെ ഹർജിയെ തുടർന്നാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. സുപ്രീം കോടതി വിധി തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവിൽ തമിഴ്നാട് നിയമസഭ പ്രത്യേക നിയമത്തിലൂടെ വിധി മറികടക്കുകയായിരുന്നു.

First published: October 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading