ന്യൂഡൽഹി: ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. ഭീകരതക്കെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പുടിന്‍ പിന്തുണ അറിയിച്ചത്. റഷ്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഭീകരവാദത്തെ ചെറുക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസഹകരണം ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഈ വർഷം അവസാനം നടക്കുന്ന ഈസ്റ്റേൺ എകണോമിക് ഫോറത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ റഷ്യൻ പ്രസിഡന്റ് ക്ഷണിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.