ശബരിമല വിശ്വാസപ്രശ്നം: കേസിൽ വാദം 10 ദിവസമെന്ന് സുപ്രീം കോടതി

ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ലെന്ന് ജനുവരി 13ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ വ്യക്തമാക്കിയിരുന്നു

News18 Malayalam | news18-malayalam
Updated: January 28, 2020, 11:10 AM IST
ശബരിമല വിശ്വാസപ്രശ്നം: കേസിൽ വാദം 10 ദിവസമെന്ന് സുപ്രീം കോടതി
news18
  • Share this:
ന്യൂഡൽഹി: ശബരിമലയുൾപ്പെടെ വിശ്വാസ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസിൽ വാദം പത്തു ദിവസം മാത്രമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി. 23 ദിവസം വാദം ആകാമെന്നായിരുന്നു അഭിഭാഷകരുടെ യോഗത്തിലെ നിർദേശം. എന്നാൽ ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നില്ലെന്ന് തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.

ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ലെന്ന് ജനുവരി 13ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾ മാത്രമേ പരിഗണിക്കൂ. കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങൾ ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

മുസ്‌ലിം, പാഴ്‌സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശദമായ വാദത്തിനു മുൻപ് അഭിഭാഷകർ യോഗം ചേർന്ന് ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ജനുവരി 17 ന് അഭിഭാഷകരുടെ യോഗം നടന്നു. ഈ യോഗത്തിലാണ് 23 ദിവസത്തെ വാദം വേണമെന്ന ആവശ്യം അഭിഭാഷകർ മുന്നോട്ടുവെച്ചത്. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
First published: January 28, 2020, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading