• HOME
  • »
  • NEWS
  • »
  • india
  • »
  • ശബരിമല കേസ്: ഭരണഘടനാ ബെഞ്ചിൽ ഇന്ന് നടന്നത് എന്തൊക്കെ?

ശബരിമല കേസ്: ഭരണഘടനാ ബെഞ്ചിൽ ഇന്ന് നടന്നത് എന്തൊക്കെ?

ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാബെഞ്ച് ഉന്നയിച്ച ഏഴ് ചോദ്യങ്ങളാണ് കോടതിക്ക് മുമ്പാകെ ഉള്ളത്. എന്നാൽ ഈ ചോദ്യങ്ങൾ ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഇന്ന് വ്യക്തമാക്കി.

news18

news18

  • Share this:
    ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ വ്യക്തമാക്കി. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾ മാത്രമേ പരിഗണിക്കൂ. കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങൾ ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

    ശബരിമല കേസുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചിൽ ഇന്ന് നടന്ന കാര്യങ്ങൾ ചുവടെ...

    - ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
    - അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾ മാത്രമേ പരിഗണിക്കൂ
    - കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങൾ ആവശ്യമെങ്കിൽ പുനക്രമീകരിക്കും
    - മുസ്‌ലിം, പാഴ്‌സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കും
    - വിവിധ മതാചാര കേസുകൾ ഒന്നിച്ചു ഭരണഘടനാ ബെഞ്ചിൽ ലിസ്റ്റ് ചെയ്യണം
    - എന്നാൽ ഈ കേസുകളുടെ വ്യക്തിപരമായ വശങ്ങൾ ഭരണഘടനാ ബെഞ്ച് കേൾക്കില്ല
    - മൂന്നാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും
    - വിശദമായ വാദത്തിനു മുൻപ് അഭിഭാഷകർ യോഗം ചേരണം
    - ജനുവരി 17 ന് അഭിഭാഷകരുടെ യോഗം നടക്കും
    - സുപ്രീംകോടതി സെക്രട്ടറി ജനറലും യോഗത്തിൽ പങ്കെടുക്കും
    - ഓരോ അഭിഭാഷകനും ഏതു കാര്യങ്ങൾ ഉന്നയിക്കണമെന്ന് യോഗം തീരുമാനിക്കണമെന്ന് ചീഫ് ജസ്റ്റിസ്
    - പുതിയ എന്തെങ്കിലും കൂട്ടിച്ചേർക്കണോയെന്ന് അഭിഭാഷക യോഗം നിർദേശിക്കണം
    - ഓരോ അഭിഭാഷകനും വാദിക്കേണ്ട സമയവും നിശ്ചയിക്കണം
    Published by:Anuraj GR
    First published: