സാഹസികമായി പുഴ മറികടന്ന് കുട്ടികൾ സ്കൂളിലേക്ക് വരുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ബഹാഡിയ പ്രൈമറി സ്കൂൾ പ്രിൻസിപ്പലിനെയാണ് സസ്പെൻഡ് ചെയ്തത്. പുഴ മറികടന്ന് സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ ബുദ്ധിമുട്ട് അധികൃതരെ അറിയിക്കുന്നതിനാണ് കുട്ടികളെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചത്.
സ്കൂളിലേക്ക് വരാൻ മറ്റൊരു വഴി ഉണ്ടെന്നിരിക്കെയാണ് അപകടകരമായ കുത്തൊഴുക്കുള്ള പുഴ മറികടക്കാൻ പ്രിൻസിപ്പൽ വിദ്യാർഥികളെ നിർബന്ധിച്ചത്. കുട്ടികൾ പുഴ മറികടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്. അമ്പതോളം വിദ്യാർഥികൾ പുഴ മറികടക്കുന്നതായാണ് വീഡിയോയിലുള്ളത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.