നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഇനി സ്വർഗത്തിലെ ക്രിക്കറ്റ് സമ്പന്നമായിരിക്കും; ഗുരുനാഥന് ആദരമർപ്പിച്ച് സച്ചിൻ

  'ഇനി സ്വർഗത്തിലെ ക്രിക്കറ്റ് സമ്പന്നമായിരിക്കും; ഗുരുനാഥന് ആദരമർപ്പിച്ച് സച്ചിൻ

  • Last Updated :
  • Share this:
   ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ക്രിക്കറ്റ് പരിശീലകനും തന്റെ ഗുരുവുമായ രമാകാന്ത് അച് രേക്കറിന് ആദരമർപ്പിച്ച് സച്ചിൻ ടെൻഡുൽക്കർ. 'ഇനി സ്വര്‍ഗത്തിലെ ക്രിക്കറ്റ് സമ്പന്നമായിരിക്കും' -ലോകക്രിക്കറ്റിലെ ഇതിഹാസ താരത്തിലേക്കുള്ള യാത്രയില്‍ ക്രിക്കറ്റിന്റെ എബിസിഡി പഠിപ്പിച്ചുതന്ന ഗുരുനാഥന് ആദരമര്‍പ്പിച്ച് സച്ചിന്‍ എഴുതി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സച്ചിന്‍ ഗുരുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.

   'അച്‌ രേക്കറുടെ സാന്നിധ്യത്തില്‍ ഇനി സ്വര്‍ഗത്തിലെ ക്രിക്കറ്റ് സമ്പന്നമായിരിക്കും. മറ്റനേകം വിദ്യാര്‍ത്ഥികളെപ്പോലെ ക്രിക്കറ്റിന്റെ എബിസിഡി ഞാന്‍ പഠിച്ചത് സാറിന്റെ കീഴിലാണ്. എന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പറഞ്ഞറിയിക്കാനാകില്ല. ഞാനിപ്പോള്‍ നില്‍ക്കുന്ന ഉയരത്തിന് അടിത്തറയിട്ടത് അദ്ദേഹമാണ്. കഴിഞ്ഞ മാസം മറ്റ് ചില ശിഷ്യന്‍മാര്‍ക്കൊപ്പം സാറിനെ ഞാന്‍ കണ്ടിരുന്നു. പഴയ കാര്യങ്ങളൊക്കെ ഓര്‍ത്ത് ഞങ്ങള്‍ ഒരുപാട് ചിരിച്ചു. കളിക്കളത്തിലും ജീവിത്തിലും സത്യസന്ധത പുലര്‍ത്താന്‍ എന്നെ പഠിപ്പിച്ചത് അച്‌ രേക്കര്‍ സാര്‍ ആണ്. ഞങ്ങളെ നിങ്ങളുടെ ജീവിത്തിന്റെ ഭാഗമാക്കിയതിനും പരിശീലനത്തിലൂടെ ഞങ്ങളെ വളര്‍ത്തിയെടുത്തതിനും ഒരുപാട് നന്ദി. ഇനിയും ഒരുപാട് പേരെ പരിശീലിപ്പിക്കാന്‍ നിങ്ങള്‍ക്കാകട്ടെ'. - സച്ചിൻ കുറിച്ചു.   മുൻ ഇന്ത്യൻ താരങ്ങളായ വി.വി.എസ്. ലക്ഷ്മണും മുഹമ്മദ് കൈഫും അടങ്ങിയ മുന്‍ താരങ്ങളും അച്‌ രേക്കറെ അനുസ്മരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു മരതകം സമ്മാനിച്ച രമാകാന്ത് എന്നായിരുന്നു ലക്ഷ്മണിന്റെ ട്വീറ്റ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന വിലമതിക്കാനാകാത്ത സമ്മാനം ഞങ്ങള്‍ക്ക് സമ്മാനിച്ചയാളാണ് അച് രേക്കര്‍ എന്നായിരുന്നു കൈഫിന്റെ വാക്കുകള്‍. മുംബൈയില്‍ ബുധനാഴ്ചയായിരുന്നു അച്‌ രേക്കറുടെ അന്ത്യം.   First published:
   )}