Rajasthan Political Crisis | രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; നിയമസഭാംഗങ്ങളുടെ യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടുനിൽക്കും
Rajasthan Political Crisis | രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; നിയമസഭാംഗങ്ങളുടെ യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടുനിൽക്കും
സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഗെഹ്ലോട്ടിന് കീഴിലാണ് ഈ വകുപ്പുകൾ.എന്നാൽ, ഇത് സ്വാഭാവികനടപടിമാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം
ന്യൂഡൽഹി: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി മൂർഛിക്കുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാവിലെ 11ന് നിയമസഭാംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഈ യോഗത്തിൽ വിട്ടുനിൽക്കുമെന്നാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വ്യക്തമാക്കി. അധികാരത്തർക്കം രൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിന് രൺദീപ്സിങ് സുർജേവാല, അജയ് മാക്കൻ എന്നിവരെ ജയ്പുരിലേക്കയച്ചു. ഇന്നത്തെ യോഗത്തിൽ എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും.
ബിജെപിയിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ സച്ചിൻ പൈലറ്റ് അറിയിച്ചിട്ടു. എന്നാൽ ബിജെപി മുഖ്യമന്ത്രിസ്ഥാനം നൽകുകയാണെങ്കിൽ പൈലറ്റ് പോകാൻ തയ്യാറായേക്കുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിസ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസിലെ തർക്കം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ ബിജെപി നേതൃത്വം എന്നാൽ, സച്ചിൻ പൈലറ്റുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയിരുന്നോ എന്ന് വ്യക്തമാക്കാൻ തയാറായിട്ടില്ല.
സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാജസ്ഥാൻ ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുമാണ് (എസ്ഒജി) പൈലറ്റിനോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഗെഹ്ലോട്ടിന് കീഴിലാണ് ഈ വകുപ്പുകൾ.എന്നാൽ, ഇത് സ്വാഭാവികനടപടിമാത്രമാണെന്നും ബിജെപി നടത്തുന്ന കുതിരക്കച്ചവട ശ്രമത്തിനെതിരേ ചീഫ് വിപ്പ് നൽകിയ പരാതിയിൽ പൈലറ്റിനുപുറമേ തനിക്കും ചീഫ് വിപ്പിനും ചില മന്ത്രിമാർക്കുമടക്കം നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. എന്നാൽ, തങ്ങളെ അപമാനിക്കുന്നതിന്റെ അങ്ങേയറ്റമാണിതെന്നാണ് പൈലറ്റ് വിഭാഗത്തിന്റെ ആക്ഷേപം.
രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി അശോക് ഗെഹ്ലോട്ട് നേരത്തെ ആരോപിച്ചിരുന്നു. പണവും സ്ഥാനങ്ങളും വാഗ്ദാനംചെയ്ത് എംഎൽഎമാരെ കൂറുമാറ്റാനാണ് ശ്രമമെന്നും 25 കോടിവരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട രണ്ടു ബിജെപി നേതാക്കളുടെ ഫോൺസംഭാഷണവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ പരാതിയാണ് രാജസ്ഥാൻ പൊലീസ് അന്വേഷിക്കുന്നതും ഉപമുഖ്യമന്ത്രിയായ പൈലറ്റിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതും. എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങൾ ബിജെപി തള്ളി. ഗെഹ്ലോട്ടും സച്ചിനും തമ്മിലുള്ള അധികാരവടംവലിയും ഉൾപ്പാർട്ടിപ്രശ്നവും മാത്രമാണിതെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Rajasthan Political Crisis | രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; നിയമസഭാംഗങ്ങളുടെ യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടുനിൽക്കും
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക് പുനരധിവാസ കേന്ദ്രം; പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി യുപിയില്‍ ആരംഭിക്കും
PM Modi Parliament Speech:'നിങ്ങളെറിയുന്ന ചെളിയില്‍ താമര നന്നായി വിരിയും; നെഹ്രുവിന്റെ കുടുംബ പേര് ഉപയോഗിക്കാൻ എന്തിന് ഭയം': പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
പുനര്‍വിവാഹം ചെയ്ത ഭാര്യയ്ക്കും ജവാന്റെ മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടെന്ന് കോടതി
മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
വീടുവെക്കാൻ പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കിട്ടിയ നാല് സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയി
രാജസ്ഥാനിൽ കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
ജസ്റ്റിസ് വിനോദ് ചന്ദ്രന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും; സുപ്രീംകോടതി കൊളീജിയം ഉത്തരവായി
ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
'നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല'; പ്രധാനമന്ത്രി നരേന്ദ്രമോദി