HOME » NEWS » India » SACHIN TENDULKAR DONATES MEDICAL EQUIPMENT TO HOSPITAL IN ASSAM

അസമിലെ ആശുപത്രിയിലേക്ക് ചികിത്സാ ഉപകരണങ്ങൾ സംഭാവന നൽകി സച്ചിൻ ടെണ്ടുൽക്കർ

മധ്യപ്രദേശിലെ ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരവും വിദ്യാഭ്യാസവും നൽകാനുള്ള സംരംഭങ്ങളിലും സച്ചിന്റെ നേതൃത്വത്തിലുള്ള ടെണ്ടുൽക്കർ ഫൗണ്ടേഷൻ ഏർപ്പെട്ടിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: November 14, 2020, 12:20 PM IST
അസമിലെ ആശുപത്രിയിലേക്ക് ചികിത്സാ ഉപകരണങ്ങൾ സംഭാവന നൽകി സച്ചിൻ ടെണ്ടുൽക്കർ
സച്ചിൻ തെണ്ടുൽക്കർ
  • Share this:
അസമിലെ ചാരിറ്റബിൾ ആശുപത്രിക്ക് ചികിത്സാ ഉപകരണങ്ങൾ സംഭാവന ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ദരിദ്ര കുടുംബങ്ങളിലെ 2000 ഓളം കുട്ടികൾക്കാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ സഹായം എത്തുക. യൂനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറാണ് സച്ചിൻ ടെണ്ടുൽക്കർ.

അസമിലെ കരിംഗഞ്ജ് ജില്ലയിലുള്ള മകുന്ദ ആശുപത്രിക്കാണ് സഹായം. പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കും എൻഐസിയു വിലേക്കുമുള്ള ഉപകരണങ്ങളാണ് സച്ചിൻ നൽകിയിരിക്കുന്നത്. സച്ചിന്റെ നേതൃത്വത്തിലുള്ള ടെണ്ടുൽക്കർ ഫൗണ്ടേഷനും ഏകം ഫൗണ്ടേഷനും ചേർന്നാണ് സഹായം എത്തിച്ചത്.

പ്രദേശത്ത് ധാരാളം വരുന്ന പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ മികച്ച സേവനങ്ങൾ നൽകാൻ സച്ചിന്റെ സഹായത്തിലൂടെ സാധിക്കുമെന്ന് മകുന്ദ ആശുപത്രിയിലെ പീഡിയാട്രിക് സർജൻ ഡോ. വിജയ് ആനന്ദ് ഇസ്മയിൽ പറഞ്ഞു. സഹായം എത്തിച്ച ക്രിക്കറ്റ് ഇതിഹാസത്തിന് ഡോക്ടർ നന്ദിയും അറിയിച്ചു.

മധ്യപ്രദേശിലെ ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരവും വിദ്യാഭ്യാസവും നൽകാനുള്ള സംരംഭങ്ങളിലും സച്ചിന്റെ നേതൃത്വത്തിലുള്ള ടെണ്ടുൽക്കർ ഫൗണ്ടേഷൻ ഏർപ്പെട്ടിട്ടുണ്ട്.

പതിനാറാമത്തെ വയസ്സിലാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു ആദ്യ മത്സരം. ഇന്ത്യയ്ക്കായി 200 ടെസ്റ്റും 463 ഏകദിനങ്ങളും കളിച്ചും. ടെസ്റ്റില്‍ 51 സെഞ്ച്വറിയും ഏകദിനത്തില്‍ 49 എണ്ണവുമായി കരിയറില്‍ ആകെ 100 സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 18,426 റണ്‍സും ടെസ്റ്റില്‍ 15,921 റണ്‍സും നേടി.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറാണ് താൻ നേരിട്ടവരിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന് മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണ്‍ പറഞ്ഞിരുന്നു. സച്ചിന്റേയും ബ്രയാൻ ലാറയുടേയും പേരുകളാണ് ഷെയ്ൻ വോൺ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ ഇരുവർക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഷെയ്ൻ വോണിന്റെ കുറിപ്പ്.
Published by: Naseeba TC
First published: November 14, 2020, 12:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories