മുംബൈ: അനുമതിയില്ലാതെ തന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. മുംബൈ ക്രൈം ബ്രാഞ്ചിന് സച്ചിന് നല്കിയ പരാതിയെ തുടര്‍ന്ന് അജ്ഞാതരായ ആളുകള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 465, 426, 500 പ്രകാരം മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ കേസെടുത്തു.
Maharashtra | Former cricketer Sachin Tendulkar lodges a Police complaint at Mumbai Crime Branch, over his name, photo and voice being used in “fake advertisements” on the internet to dupe people. Case registered by Mumbai Police Cyber Cell against unidentified people under… pic.twitter.com/skkfDYa1eP
— ANI (@ANI) May 13, 2023
സച്ചിന് ടെന്‍ഡുല്‍ക്കര്‍ പിന്തുണക്കുന്നു എന്ന തരത്തിലുള്ള ചില മരുന്ന ്കമ്പനികളുടെ പരസ്യങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സച്ചിന് നിയമനടപടി സ്വീകരിച്ചത്.സച്ചിന്റെ ഫോട്ടോ ഉപയോഗിച്ച് ഈ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ചെയ്യുന്ന sachinhealth.in എന്ന വെബ്സൈറ്റും അദ്ദേഹം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.