• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ടിപ്പു സുൽത്താനെ ഓർക്കാൻ ഒരു പാക് നേതാവ് വേണ്ടി വന്നു': ഇമ്രാൻ ഖാനെ പ്രശംസിച്ച് ശശി തരൂർ ‌വിവാദത്തിൽ

'ഇന്ത്യയുടെ ചരിത്രത്തിൽ പാക് പ്രധാനമന്ത്രിക്കുള്ള താത്പ്പര്യം സത്യസന്ധവും വിശാലവുമാണ്'

news18
Updated: May 7, 2019, 9:59 AM IST
'ടിപ്പു സുൽത്താനെ ഓർക്കാൻ ഒരു പാക് നേതാവ് വേണ്ടി വന്നു': ഇമ്രാൻ ഖാനെ പ്രശംസിച്ച് ശശി തരൂർ ‌വിവാദത്തിൽ
tharoor, imran khan
news18
Updated: May 7, 2019, 9:59 AM IST
ഡൽഹി : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രശംസിച്ച ശശി തരൂരിന്റെ നടപടി വിവാദത്തിൽ. ടിപ്പു സുൽത്താനെ ആദരിച്ചു കൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ ഒരു ട്വീറ്റിന് തരൂർ മറുപടി നൽകിയിരുന്നു. ഇതാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്. 'ഞാൻ ആദരിക്കുന്ന മനുഷ്യൻ.. കാരണം അയാൾ സ്വാതന്ത്ര്യമാണ് തെരഞ്ഞെടുത്തത്. അടിമയായി ജീവിതം നയിക്കുന്നതിനെക്കാൾ പ്രാധാന്യം സ്വാതന്ത്ര്യത്തിന് നല്‍കി അതിനായി പോരാടി മരിച്ചു' എന്നായിരുന്നു ടിപ്പുവിനെക്കുറിച്ച് ഇമ്രാൻ ട്വിറ്ററിൽ കുറിച്ചത്. ഇക്കഴിഞ്ഞ മെയ് 4നുള്ള ഈ ട്വീറ്റിലായിരുന്നു തരൂരിന്റെ പ്രതികരണം..

ഇന്ത്യയുടെ ചരിത്രത്തിൽ പാക് പ്രധാനമന്ത്രിക്കുള്ള താത്പ്പര്യം സത്യസന്ധവും വിശാലവുമാണ്.. ടിപ്പു സുൽത്താനെ ഓർക്കാൻ ഒരു പാക് നേതാവ് വേണ്ടി വന്നത് നിരാശയുണ്ടാക്കുന്നുവെന്നും തരൂർ പ്രതികരിച്ചിരുന്നു.. ഇതിനെതിരെയാണ് വിമര്‍ശനം. ശശി തരൂരിന്റെ ഈ പ്രതികരണം 18-ാം സെഞ്ചുറിയിലെ മൈസൂർ ഭരണാധികാരിയെ വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ സജീവമാക്കിയിരിക്കുകയാണ്. ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഒരു തുറന്ന വാക് പോരിലേക്കാണ് ഈ വിവാദം നയിച്ചിരിക്കുന്നത്.

Also Read-ഫേസ്ബുക്കിൽ 'മരിച്ചവർ' ജീവിച്ചിരിക്കുന്നവരെ മറികടക്കും!

ഇമ്രാൻ ഖാന്റെ ട്വീറ്റ് വന്നതിന് പിന്നാലെ തന്നെ ബിജെപി എംപി ചന്ദ്രശേഖർ കോൺഗ്രസ് നേതാവ് സിദ്ദരാമയ്യക്കെതിരെ രംഗത്തെത്തിയിരുന്നു. ഇമ്രാൻ ഖാനെ നിങ്ങള്‍ പോയി ആലിംഗനം ചെയ്യേണ്ട സമയം ആയെന്നും രാഹുലിന്റെയും ഇന്ദിരയുടെയും പ്രിയപ്പെട്ടവനാകാൻ ഇതാണ് എളുപ്പ വഴിയെന്നുമായിരുന്നു ചന്ദ്രശേഖര്‍ പരിഹസിച്ചത്. സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കര്‍ണാടകയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ തുടങ്ങിയത്. ഇത് മുൻനിർത്തിയായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം.

എന്നാൽ ഇതിന് ചുട്ട മറുപടി തന്നെ സിദ്ദരാമയ്യ നൽകിയിരുന്നു. 'നിങ്ങളുടെ കള്ളന്‍ മോദിയെപ്പോലെ ശത്രുരാജ്യത്തെ പ്രധാനമന്ത്രിയോടൊത്ത് ബിരിയാണി കഴിക്കുകയും മേലധികാരികളെ സന്തോഷിപ്പിക്കാൻ നമ്മുടെ സദാചാരമൂല്യങ്ങളിൽ വിട്ടു വീഴ്ചയും ചെയ്യുന്ന ആളല്ല താൻ.. നിങ്ങളെപ്പോലെ നിങ്ങളുടെ നേതാവിന്റെ അടിമയാകാതെ ടിപ്പു സുൽത്താനെപ്പോലെ ജീവിതം നയിക്കുകയായിരുന്നു നല്ലത്'.. എന്നായിരുന്നു സിദ്ദരാമയ്യയുടെ പ്രതികരണം.

Also Read-സരിത എസ്. നായർക്കുനേരെ ആക്രമണം; UP രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ സംഘം കാർ അടിച്ചുതകർത്തെന്ന് ആരോപണം

Loading...

കർണാടകയിൽ ടിപ്പു ജയന്തി സംഘടിപ്പിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ബിജെപി നടത്തിയിരുന്നത്. മൈസൂരുവിൽ ടിപ്പു സുൽത്താൻ നടത്തിയ വംശഹത്യകൾ അവഗണിച്ചാണ് കോണ്‍ഗ്രസ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്നായിരുന്നു ആരോപണം.

First published: May 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...