HOME /NEWS /India / ലഹരിമരുന്ന് കേസ്: ബോളിവുഡ് നടി ക്രിസാൻ പെരേര നിരപരാധി; ജയിൽമോചിതയായ വിവരം പങ്കുവെച്ച് സഹോദരൻ

ലഹരിമരുന്ന് കേസ്: ബോളിവുഡ് നടി ക്രിസാൻ പെരേര നിരപരാധി; ജയിൽമോചിതയായ വിവരം പങ്കുവെച്ച് സഹോദരൻ

വീഡിയോയിൽ നടിയുടെ അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുകയും നടിയോട് എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

വീഡിയോയിൽ നടിയുടെ അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുകയും നടിയോട് എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

വീഡിയോയിൽ നടിയുടെ അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുകയും നടിയോട് എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

  • Share this:

    ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാര്‍ജയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാന്‍ പെരേര ജയിൽ മോചിതയായി. നടിയുടെ സഹോദരനാണ് ക്രിസാൻ ജയിൽ മോചിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സഹോദരനായ കെവിൻ പെരേര ഇൻസ്റ്റാഗ്രാമിൽ ക്രിസാന്‍ പെരേരയുമായുള്ള വീഡിയോ കാൾ സംഭാഷണം പങ്കുവെച്ചുകൊണ്ടായിരുന്നു ഇക്കാര്യം പറഞ്ഞത്. നടി വെള്ളിയാഴ്ചയോടെ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും വ്യക്തമാക്കി.

    വീഡിയോയിൽ നടിയുടെ അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുകയും നടിയോട് എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നടിയും വീഡിയോ കോളിനിടെ സംസാരിക്കുമ്പോൾ വികാരഭരിതയാകുന്നുണ്ട്. ” ക്രിസാൻ ഇപ്പോൾ സ്വതന്ത്രയായി !! അടുത്ത 48 മണിക്കൂറിനുള്ളിൽ അവൾ ഇന്ത്യയിലെത്തും.”എന്നാണ് കെവിൻ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. “നീ ഇപ്പോൾ സ്വതന്ത്രയാണ് . ഇത് വളരെ അതിശയകരമാണ് ” എന്ന് അമ്മ പ്രമീള പെരേര പറയുന്നതും വീഡിയോയിൽ കേൾക്കാം.

    Also read-വിവാഹ പാർട്ടികളിലും കോണ്‍ഫറന്‍സ് ഹാളുകളിലും മദ്യം വിളമ്പാന്‍ പ്രത്യേക ലൈസന്‍സ് നിർബന്ധം; പുതിയ നീക്കവുമായി തമിഴ്‌നാട്

    ഈ മാസം ഒന്നിനായിരുന്നു 27-കാരിയായ ക്രിസാന്‍ പെരേര മയക്കുമരുന്ന് കേസിൽ പിടിയിലാവുന്നത്. ഷാർജയിൽ നിന്ന് കണ്ടെത്തിയ അവാർഡ് ട്രോഫിക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ പിന്നീട് സംഭവത്തിൽ മുബൈ സ്വദേശികളായ പ്രതികൾ അറസ്റ്റിലാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തു . കൂടാതെ നിരപരാധിയാണെന്നും ക്രിസാനെ മോചിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയും എം‌ഇ‌എയും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടിയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിൽ ഒന്നു മുതൽ ക്രിസാൻ പെരേര ഷാർജ ജയിലിൽ കഴിയുകയായിരുന്നു.

    നിലവിൽ ബേക്കറി ഉടമയായ ആന്റണി പോൾ (35) ഇയാളുടെ സുഹൃത്ത് ബാങ്കർ രവി എന്ന രാജേഷ് ബുഭാതെ (34) എന്നിവരെ കേസിൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് പെരേര കുടുംബത്തോടുള്ള പൂർവവൈരാഗ്യമാണ് നടിയെ കുടുക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒരു ഗ്ലോബൽ വെബ്സീരീസിന്റെ ഓഡിഷനായി ഷാര്‍ജയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് ആന്റണി പോളിന്റെ കൂട്ടാളിയായ രാജേഷ് നടിയെ സമീപിച്ചത്. തുടർന്ന് ദുബായിലേക്ക് പോകുന്നതിന് മുൻപ് കയ്യിൽ ട്രോഫി കൂടി കരുതണം എന്ന് ആവശ്യപ്പെടുകയും അതിൽ മയക്കുമെന്ന് ഒളിപ്പിച്ച് നൽകുകയും ആയിരുന്നു. തുടർന്ന് നടി വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികൾ ഷാർജ പൊലീസിൽ ലഹരി മരുന്നിനെ കുറിച്ച് വിവരം നൽകുകയായിരുന്നു.

    അതേസമയം ഗ്ലോബൽ വെബ് സീരീസുകളിൽ റോളുകൾ നൽകാമെന്ന് ഉറപ്പുനൽകിക്കൊണ്ട് പോൾ മറ്റ് ചില അഭിനേതാക്കളെയും ഇതേ രീതിയിൽ കുടുക്കാൻ ശ്രമിച്ചതായി മുംബൈ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പ്രതിയായ ആന്റണി പോൾ ക്രിസാനിന്റെ അമ്മ പ്രമീളയുമായും സഹോദരൻ കെവിനുമായും നേരത്തെ പലവട്ടം വഴക്കിട്ടുണ്ട്. ഇതിനെ തുടർന്നുണ്ടായ പ്രതികാരമാണ് പ്രതിയെ ഈ കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ബോളിവുഡ് ചിത്രങ്ങളായ സഡക്-2, ബട്‌ല ഹൗസ്, വെബ് സീരീസായ തിങ്കിസ്ഥാൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയയായ താരമാണ് ക്രിസാന്‍ പെരേര.

    First published:

    Tags: Drug, Uae