• HOME
  • »
  • NEWS
  • »
  • india
  • »
  • 47കാരിയായ ലക്ഷ്മിയെ വിട്ടുകിട്ടാൻ സദ്ദാം സുപ്രീം കോടതിയിൽ

47കാരിയായ ലക്ഷ്മിയെ വിട്ടുകിട്ടാൻ സദ്ദാം സുപ്രീം കോടതിയിൽ

ലക്ഷ്മിക്ക് വേണ്ടി സദ്ദാമും ഹൈക്കോടതിയെ സമീപിച്ചാൽ മതിയെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

സുപ്രീം കോടതി

സുപ്രീം കോടതി

  • News18
  • Last Updated :
  • Share this:
    നാൽപത്തിയേഴുകാരിയായ ലക്ഷ്മിയെ സ്വന്തമാക്കാൻ കോടതി കയറിയിറങ്ങുകയാണ് സദ്ദം. കാരണം, ലക്ഷ്മിയെ അത്രയേറെ ഇഷ്ടമാണ് സദ്ദാമിന്. ആരാണ് ഈ ലക്ഷ്മിയെന്ന് അറിയുമ്പോഴാണ് കൗതുകം ഉണരുന്നത്. 47 വയസ്സുള്ള പിടിയാനയാണ് ലക്ഷ്മി, സദ്ദാമാകട്ടെ ലക്ഷ്മിയുടെ പാപ്പാനും.

    എന്താണ് സംഭവം

    രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യൂസഫലി എന്ന വ്യക്തിയുടെ സ്വന്തമാണ് ലക്ഷ്മിയെന്ന ആന. 2008 മുതൽ സദ്ദാമാണ് ലക്ഷ്മിയുടെ പാപ്പാൻ. ലക്ഷ്മിയും സദ്ദാമും പെട്ടെന്ന് അടുത്തു. ഒടുവിൽ സദ്ദാം നൽകിയാലേ ലക്ഷ്മി ഭക്ഷണവും മരുന്നും കഴിക്കൂ എന്ന അവസ്ഥയിലെത്തി. ഇക്കാര്യങ്ങളൊക്കെ ഡൽഹിയിലെ ആനപ്രേമികൾക്കും സുപരിചിതമായിരുന്നു. ആനയുടെ ഉടമസ്ഥനും സദ്ദാം ലക്ഷ്മിയെ നന്നായി പരിചരിക്കുന്നതിൽ സന്തോഷമായിരുന്നു.

    കഷ്ടകാലം



    ലക്ഷ്മിയും സദ്ദാമും

    കഷ്ടകാലം വന്നത് പെട്ടെന്നാണ്. നിയമം അനുസരിച്ചല്ലാതെ ആനകളെ നാട്ടിൽ പാർപ്പിക്കുന്നത് വിലക്കി കൊണ്ടുള്ള ഡൽഹി സർക്കാരിന്‍റെ നിയമം നിലവിൽ വന്നതോടെയാണ് കഷ്ടകാലം തുടങ്ങിയതെന്ന് സദ്ദാം പറയുന്നു. നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ലക്ഷ്മി നഗറിലെ ചേരിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കഥാനായികയായ ലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഒപ്പം സദ്ദാമിനെ പിടികൂടി ജയിലിലും അടച്ചു. രണ്ടു മാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ സദ്ദാം തന്‍റെ പ്രിയപ്പെട്ട ആനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹേബിയസ് കോർപസ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

    കോടതി പറഞ്ഞത്

    ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആന ഇന്ത്യന്‍ പൗരനാണോ എന്നും ആനയ്ക്കും ഹേബിയസ് കോര്‍പസ് ഹര്‍ജിയോ എന്നും ചോദിച്ചിരുന്നു. സദ്ദാമിനെ തുണയ്ക്കാൻ ഭാഗ്യമെത്തുമെന്ന് തന്നെയാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറയുന്നത്. അമേരിക്കയിൽ ഇത്തരത്തിലൊരു കേസ് നടന്നിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതിനിടെ ആനയുടെ ഉടമസ്ഥൻ യൂസഫ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യവും സദ്ദാമിന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.

    ആനയോളം വലിയ പ്രതീക്ഷ

    ഇതിനെ തുടർന്ന് ലക്ഷ്മിക്ക് വേണ്ടി സദ്ദാമും ഹൈക്കോടതിയെ സമീപിച്ചാൽ മതിയെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന ആനയോളം വലിയ പ്രതീക്ഷയിലാണ് സദ്ദാമെന്ന പാപ്പാൻ.
    Published by:Joys Joy
    First published: