പോളിങ് ബൂത്തിൽ കാവിനിറത്തിലുള്ള 'നമോ ഭക്ഷണപ്പൊതികൾ'; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

First Phase of Voting for Lok Sabha Elections 2019: പ്രതിപക്ഷ കക്ഷികൾ ഇതിനെതിരെ രംഗത്തെത്തി

news18
Updated: April 11, 2019, 12:52 PM IST
പോളിങ് ബൂത്തിൽ കാവിനിറത്തിലുള്ള 'നമോ ഭക്ഷണപ്പൊതികൾ'; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
നമോ ഭക്ഷണപ്പൊതികൾ
  • News18
  • Last Updated: April 11, 2019, 12:52 PM IST
  • Share this:
ദേബയാൻ റോയ്

നോയിഡ: പോളിങ് സ്റ്റേഷനിൽ വോട്ടർമാർ നിരന്നുനിൽക്കുമ്പോൾ ബൂത്തുകളിൽ കാവിനിറത്തിലുള്ള നമോ ഭക്ഷണപ്പൊതികള്‍ നല്‍കിയതിനെചൊല്ലി വിവാദം. നോയിഡയിലെ ഗൗതം ബുദ്ധ് നഗർ പോളിങ് സ്‌റ്റേഷനിലാണ് നമോ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതിനെ  ചൊല്ലി വിവാദമുണ്ടായത്. പൊലീസുകാർക്ക് വിതരണം ചെയ്യാനാണ് ഇവ എത്തിച്ചതെന്നാണ് വിവരം.


പോളിങ്  സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയോ സ്ഥാനാര്‍ഥികളുടെയോ നേതാക്കളുടെയോ പേരോ ചിത്രങ്ങളോ പാടില്ലെന്നാണ് നിയമം. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷകക്ഷികള്‍ നമോ ഭക്ഷണപ്പൊതി കൊണ്ടുവന്നതിനെ എതിര്‍ത്തത്. ഭക്ഷണപ്പൊതികള്‍ക്ക് പുറത്ത് നമോ ഫുഡ്‌സ് എന്ന് ഹിന്ദിയില്‍ എഴുതിയിരുന്നു. ഇത് പ്രധാനമന്ത്രിയുടെ പേരിനെ പ്രതിനിധീകരിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണം. സംഭവം വാർത്തയായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.അതേസമയം, ഗൗതം ബുദ്ധ് നഗർ എസ് എസ് പി ആരോപണങ്ങൾ തള്ളി രംഗത്തെത്തി. നമോ ഭക്ഷണപ്പൊതികൾക്ക് ബിജെപിയുമായോ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികതലത്തിൽ നമോ ഫുഡ് ഷോപ്പിൽ നിന്ന് ഭക്ഷണപ്പൊതികൾ വാങ്ങി. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ നിന്നും വാങ്ങിയതല്ല. പ്രത്യേക ഔട്ട്ലെറ്റിൽ നിന്നേ ഭക്ഷണ പൊതികൾ വാങ്ങാവൂയെന്ന് ഉത്തരവൊന്നുമില്ലെന്നും എസ് എസ് പി വൈഭവ് കൃഷ്ണ ന്യൂസ് 18നോട് പറഞ്ഞു. നമോ ഫുഡ്‌സ് എന്ന പേരില്‍ സ്ഥാപനങ്ങളുണ്ടെന്നും ഇതിന് പ്രധാനമന്ത്രിയുമായോ ബിജെപിയുമായോ ബന്ധമില്ലെന്നും ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിട്ടില്ലെന്ന് നമോ ഫുഡ് ഷോപ്പ് അധികൃതർ ന്യൂസ് 18നോട് പറഞ്ഞു. ബുധനാഴ്ച മുതൽ കട അടഞ്ഞുകിടക്കുകയാണെന്നും നമോ ഫുഡ്സിലെ ജീവനക്കാരൻ പറഞ്ഞു.

First published: April 11, 2019, 12:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading